സ്വർണപ്രേമികൾക്ക് ആശ്വാസവാർത്തയുമായി ഇന്നത്തെ സ്വർണവിപണി. സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 45040 രൂപയായി. 45,400 എന്ന വിലയിൽ നിന്നുമാണ് ഇന്ന് Gold price താഴേയ്ക്കിറങ്ങിയത്.
ഇത്രയും വിലക്കുറവിൽ ഈ മാസം അപൂർവമായാണ് സ്വർണവില എത്തുന്നത്. കാരണം മെയ് 1, 2 തീയതികളിലെ 44,560 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. എന്നാൽ ഒരു പവന് 400 രൂപയുടെ കുറവുണ്ടായതും, കഴിഞ്ഞ ശനിയാഴ്ച മുതൽ Gold price അനങ്ങാതെ നിന്നതും നിരക്ക് താഴേയ്ക്കിറങ്ങാൻ കാരണമായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 40 രൂപയുമാണ് കുറവുണ്ടായത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 5630 രൂപയും, 18 കാരറ്റ് സ്വർണത്തിന്റെ വിപണിവില 4665 രൂപയുമായി.
ഇനി ഈ മാസത്തെ സ്വർണനിരക്ക് കൂടി അറിയാം…
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് 1 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്കാകട്ടെ 78 രൂപയും കുറഞ്ഞു. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് ഇന്നത്തെ വിപണിവില 103 രൂപയാണ്.