ജിയോ എത്തിയതിനു ശേഷമാണ് മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയിരുന്നത് .ഇപ്പോൾ എയർടെൽ മുതൽ BSNL വരെ മികച്ച ഓഫറുകളാണ് നൽകുന്നത് .എന്നാൽ 2018 ലും ഓഫറുകളിൽ മുന്നിട്ടു നിൽക്കുന്നത് ജിയോ തന്നെയാണ് എന്നുതന്നെ പറയാം .ഇപ്പോൾ ജിയോയുടെ ഒരുപാടു സർവീസുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ് .ആഗസ്റ്റ് 15 മുതൽ മറ്റു പുതിയ സർവീസുകളും ലഭിക്കുന്നതാണ് .
ജിയോയുടെ വലിയ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയിരുന്നത് .999 രൂപയ്ക്ക് റീച്ചാർജ്ജ് ചെയ്താൽ ജിയോ ഉപഭോതാക്കൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റയിൽ 60 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാകുന്നതാണ് .ജിയോയിൽ നിന്നും വേറെ ലോങ്ങ് വാലിഡിറ്റി ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .
പുതിയ ജിയോ സർവീസുകൾ
ജിയോയുടെ പുതിയ സർവീസുകൾ ഈ മാസം മുതൽ എത്തുന്നതാണ് .ജിയോയുടെ പുതിയ ഫൈബർ സർവീസുകളോടൊപ്പമാണ് ജിയോ ടിവിയും ഉപഭോതാക്കൾക്ക് ആസ്വദിക്കുന്നവൻ സാധിക്കുന്നത് .ഈ മാസം 15 തീയതി മുതൽ ആണ് ജിയോയുടെ ബ്രോഡ് ബാൻഡ് സർവീസുകൾ എത്തുന്നത് .അതിനോടൊപ്പമാണ് ജിയോയുടെ സെറ്റ് ടോപ് ബോക്സ് ലഭ്യമാകുന്നത് .പുതിയ ടെക്നോളജിയിലുള്ള ടിവിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളായ ഗിഗാ ഫൈബർ സർവീസുകൾ ആഗസ്റ്റ് 15 മുതൽ എത്തുന്നതാണ് .എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ഈ സർവീസുകളുടെ ഓഫറുകൾ പുറത്തുവിടുകയുണ്ടായി .മികച്ച സ്പീഡിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് സർവീസുകളാണ് ഇത് .ആഗസ്റ്റ് 15 മുതൽ ഇത് ഉപഭോതാക്കൾക്ക് രെജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .
ഓഫറുകൾ പ്രകാരം 50 Mbps സ്പീഡിൽ ആണ് ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ലഭ്യമാകുന്നത് .പ്ലാൻ ആദ്യം തുടങ്ങുന്നത് 500 രൂപയിലാണ് .500 രൂപയിൽ തുടങ്ങി 1500 രൂപവരെ നീളുന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .500 രൂപയുടെ ഓഫറുകൾ പ്രകാരം 300 ജിബിയുടെ 4ജി ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .അതും 50 Mbps സ്പീഡിൽ കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് ഇത് ലഭിക്കുന്നത് .