Loksabha Election 2024: നിങ്ങൾക്ക് ഇത്തവണ വോട്ടുണ്ടോ? ഏത് പോളിങ് ബൂത്തിലാണ് Vote? ഓൺലൈനിൽ സെർച്ച് ചെയ്യാം| TECH NEWS

Updated on 25-Apr-2024
HIGHLIGHTS

വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണ്

തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ നമുക്ക് Vote ചെയ്യാൻ സാധിക്കാറില്ല

Loksabha Election 2024 ലിസ്റ്റിൽ നിങ്ങളുടെ പേരുമുണ്ടോ എന്ന് പരിശോധിക്കാം

Loksabha Election 2024: കേരളം നാളെ പോളിങ് ബൂത്തിലേക്ക്. രാജ്യത്തിന്റെ നിർണായക ഭാവി തീരുമാനിക്കാനുള്ള ഇന്ത്യൻ പൌരന്മാരുടെ അവകാശമാണ് തെരഞ്ഞെടുപ്പ്. Loksabha Election Kerala ഏപ്രിൽ 26-നാണ്.

Loksabha Election 2024

വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണ്. ഈ ലോക്സഭ ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്താൻ നിങ്ങൾ യോഗ്യരാണോ? 2024 ഏപ്രിൽ 1-ന് 18 വയസ്സ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ട് ചെയ്യാം. ഇതിനായി തിരിച്ചറിയൽ കാർഡ് പോലുള്ള രേഖകളും ആവശ്യമാണ്.

Loksabha Election 2024

എന്നാൽ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ നമുക്ക് വോട്ട് ചെയ്യാൻ സാധിക്കാറില്ല. അതെന്തെന്നാൽ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതാകും കാരണം.

Loksabha Election വോട്ട് ചെയ്യാനാകുമോ?

പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരാണെങ്കിൽ വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്ന് ശ്രദ്ധിക്കണം. അതുപോലെ വിദേശത്ത് കുറേ നാൾ ഉണ്ടായിരുന്നവരെയും ലിസ്റ്റിൽ മിസ് ആകാൻ സാധ്യതയുണ്ട്. പുറംനാടുകളിൽ പഠിക്കാൻ പോയവരും ഇപ്രാവശ്യത്തെ തെരഞ്ഞടുപ്പിൽ പങ്കെടുക്കാനാകുമോ എന്ന് പരിശോധിക്കണം.

ഇത് ഓൺലൈനായും പരിശോധിക്കാൻ ഇപ്പോൾ സൌകര്യമുണ്ട്. അതിനാൽ പഞ്ചായത്ത് പ്രതിനിധികളിൽ നിന്ന് മാത്രമാണ് അറിയാനാകുക എന്ന നിയന്ത്രണമില്ല. വോട്ടർ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാൻ…

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോ?

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കാൻ ഓൺലൈൻ സംവിധാനങ്ങളുണ്ട്. ഇതിനായി “EPIC” എന്ന വോട്ടർ ഐഡി നമ്പർ/ ID Card ഉപയോഗിക്കാം. മൊബൈൽ നമ്പറുകൾ, പേര്, ജനനത്തീയതി എന്നീ വിവരങ്ങൾ ഉപയോഗിച്ചും പരിശോധിക്കാം. തെരഞ്ഞെടുപ്പ് മണ്ഡലത്തിൽ നിന്നുള്ള ബന്ധുക്കളുടെ വിവരങ്ങൾ വച്ചും അന്വേഷിക്കാനാകും. ഇന്ത്യാടൈംസ് റിപ്പോർട്ട് അനുസരിച്ച് എങ്ങനെ വോട്ടർ പട്ടികയിൽ പേര് തിരയാമെന്ന് നോക്കാം.

നിങ്ങൾക്ക് വോട്ടുണ്ടോ? അറിയാം ഈസിയായി

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് കണ്ടെത്തുന്നതിന് ഇസിഐ വെബ്സൈറ്റ് ഉപയോഗിക്കാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നാണ് ഈ സൈറ്റിന്റെ മുഴുവൻ പേര്. ഇവിടെ ‘ഇലക്‌ടർ’ ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം ‘തെരഞ്ഞെടുപ്പ് പട്ടികയിൽ നിങ്ങളുടെ പേര് തിരയുക’.

ഇവിടെ EPIC നമ്പറോ വോട്ടർ ഐഡിയോ നൽകി പേരുണ്ടോ എന്ന് പരിശോധിക്കാം. അഥവാ ഈ ഐഡി നമ്പറില്ലെങ്കിലും പ്രശ്നമില്ല. പകരം ഫോൺ നമ്പറോ വ്യക്തിഗത വിവരങ്ങളോ ഉപയോഗിച്ച് സെർച്ച് ചെയ്യാം.

ഇവിടെ നിങ്ങളുടെ ജനനത്തീയതി, ജില്ല, അസംബ്ലി ഏരിയ എന്നിവ നൽകണം. അല്ലെങ്കിൽ ബന്ധുവിന്റെ വിവരങ്ങൾ നൽകി സെർച്ച് ഓപ്ഷൻ തെരഞ്ഞെടുക്കാം. പേരുണ്ടോ എന്ന് മാത്രം അന്വേഷിക്കാനല്ല ഇത് സഹായകമാകുന്നത്.

READ MORE: Realme Narzo 70: 11000 മുതൽ ബജറ്റിൽ 2 5G ഫോണുകൾ, 45W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയും| TECH NEWS

നിങ്ങളുടെ പോളിങ് സ്റ്റേഷൻ കണ്ടെത്താനും ഈ സൈറ്റ് സഹായിക്കും. പ്രാദേശിക പോളിങ് ഓഫീസറെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും EPIC നമ്പർ മതി. e-EPIC Card ഡൌൺലോഡ് ചെയ്യാനും ഈ സൈറ്റ് സഹായിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :