ഇത്തവണത്തെ ലോകസഭ ഇലക്ഷന് വോട്ട് ചെയ്യുവാൻ വേണ്ട കാര്യങ്ങൾ 2019

ഇത്തവണത്തെ ലോകസഭ ഇലക്ഷന് വോട്ട് ചെയ്യുവാൻ വേണ്ട കാര്യങ്ങൾ 2019
HIGHLIGHTS

ലോകസഭ ഇലക്ഷൻ 2019 ;വോട്ടർ ഐഡി കാർഡ് ഇല്ലാത്തവർക്കും ഇത്തവണ വോട്ട് ചെയ്യാം

 

ഇലക്ഷന്റെ തീയതികൾ എല്ലാംതന്നെ ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ പുറത്തുവിടുകയുണ്ടായി .കേരളത്തിൽ ഇലക്ഷൻ നടക്കുന്നത് ഏപ്രിൽ 23തീയതിയാണ് .ഇലക്ഷന്റെ റിസൾട്ടുകൾ എത്തുന്നത് മെയ് 23 തീയതിയുമാണ് .ഇത്തവണ ഇലക്ഷൻ കമ്മീഷൻ കുറച്ചു നിബന്ധനകളും വെച്ചിരിക്കുന്നു .അതിൽ വോട്ടർമാർക്ക് വളരെ ആശ്വാസം നൽകുന്ന ഒരുപാടു കാര്യങ്ങളുമുണ്ട് .അതിൽ എടുത്തുപറയേണ്ടത് വോട്ടർ ഐഡി ഇല്ലാത്തവർക്കും ഇത്തവണ വോട്ട് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാകുന്നു എന്നതാണ് .വോട്ടർ കാർഡ് ഇല്ലത്തവർ ,അതുപോലെതന്നെ വോട്ടർ കാർഡുകൾ നഷ്ടപ്പെട്ടുപോയവൻ എന്നിവർക്കെല്ലാം തന്നെ ഇവിടെ കൊടുത്തിരിക്കുന്ന ഡോക്യൂമെന്റസ് ഉപയോഗിച്ച് 2019 ഏപ്രിലിൽ നടക്കുന്ന ഈ ലോകസഭ ഇലക്ഷനു വോട്ട് ചെയുവാൻ സാധിക്കുന്നതാണ് .

1.പാസ്സ്‌പോർട്ട് ഉള്ളവർക്ക് അതുപയോഗിച്ചു വോട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് .

2.ഡ്രൈവിംഗ് ലൈസെൻസ് ഉപയോഗിച്ചും വോട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് 

3.എംപ്ലോയിസിനായി  Central/State Govt./PSUs/Public Limited കമ്പനികൾ നൽകിയിരിക്കുന്ന ഫോട്ടോഗ്രാഫ് പതിപ്പിച്ച സർവീസ് ഐഡി കാർഡുകൾ ഉപയോഗിക്കാവുന്നതാണ് 

4.ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോട്ടോഗ്രാഫ് പതിപ്പിച്ച പാസ്സ്‌ബുക്ക് 

5.പാൻ കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം 

6.MNREGA ജോബ് കാർഡ് 

7.മിനിസ്ട്രി ഓഫ് ലേബറിൽ നിന്നുംമുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ് ഉള്ളവർക്ക് അതും ഉപയോഗിക്കാവുന്നതാണ് 

8. ഫോട്ടോഗ്രാഫ് ഉള്ള പെൻഷൻ ഡോക്കുമെന്റുകൾ 

9. MPs/MLAs/MLC ഇഷ്യൂ ചെയ്ത ഒഫീഷ്യൽ ഐഡി കാർഡുകൾ 

10.സ്മാർട്ട് കാർഡുകൾ (issued by RGI under NPR) ഉപയോഗിക്കാവുന്നതാണ് 

11. ആധാർ കാർഡുകൾ ഉപയോഗിച്ചും ഇത്തവണ വോട്ട് ചെയ്യാം 

വോട്ടർ കാർഡുകൾ ഇല്ലാത്തവർക്കായി ഇവിടെ കൊടുത്തിരിക്കുന്ന മറ്റു 11 ഡോക്യൂമെറ്റുകൾ ഉപയോഗിച്ച് ഏപ്രിലിൽ നടക്കുന്ന ഇലക്ഷന് വോട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിൽ ആധാർ കാർഡുകൾ ഉള്ളവർക്കും ഇത്തവണ സൗകര്യങ്ങൾ നൽകിയിരിക്കുന്നു .നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്ക് https://eci.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

 

ImageSource

 

മറ്റു വാർത്തകൾ 

വ്യാജ തിരെഞ്ഞെടുപ്പ് വാർത്തകൾ തടയുവാൻ വാട്ട്സ് ആപ്പ്

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo