Election Result 2024 Live അപ്ഡേറ്റ് നിങ്ങളുടെ മൊബൈലിൽ അറിയാം. അതും സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും തെരഞ്ഞെടുപ്പ് ഫലം ലഭിക്കും. മുമ്പ് ടിവി തുറന്ന് ലൈവ് റിസൾട്ട് അറിഞ്ഞിരുന്ന കാലമല്ല ഇന്ന്. ഡിജിറ്റൽ യുഗത്തിൽ നിരവധി നൂതന സൌകര്യങ്ങളാണ് നിങ്ങൾക്ക് മുമ്പിലെത്തുന്നത്.
ജോലിയ്ക്കിടയിൽ യൂട്യൂബ്, ടിവി ചാനലുകൾ കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ല. വെബ്സൈറ്റ്, ആപ്പുകളിലൂടെ Lok Sabha Election Result 2024 Live അറിയാം. സർക്കാരിൽ നിന്നും നിരവധി സൈറ്റുകളും ആപ്പുകളും ഇതിനായുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ നൽകുന്നു. ഉപയോക്താക്കൾക്ക് അവരവരുടെ മണ്ഡലങ്ങളിലെ ഫലം ലൈവായി അറിയാൻ കഴിയും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒഫീഷ്യൽ സെറ്റിലൂടെ ലൈവ് അപ്ഡേറ്റ് ലഭിക്കുന്നതാണ്. ജൂൺ 4 2024 രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. ഏകദേശം ഉച്ചയോടെ ഏകദേശ വിധിനിർണയ ഫലം പുറത്താകും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മാത്രമല്ല ഇന്ന് പുറത്തുവരുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും ഇന്നാണ്. കൂടാതെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്ന് നടക്കും.
യാതയ്ക്കിടയിലും ജോലിയ്ക്കിടയിലും തെരഞ്ഞെടുപ്പ് ഫലം മിസ്സാക്കണ്ട. ഇതിനായി ഏറ്റവും വിശ്വസനീയമായ സ്രോതസ്സുകൾ ഉപയോഗിക്കാം. eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ (ECI) വെബ്സൈറ്റിൽ ഫലം ലഭിക്കും. ഓരോ മണ്ഡലങ്ങൾ തിരിച്ചുള്ള ഫലവും ഈ സൈറ്റിൽ നിന്നറിയാം. വാർത്താ ചാനലുകൾക്ക് ലഭിക്കുന്നത് പോലെ ലൈവ് അപ്ഡേറ്റ് നിങ്ങൾക്കും അറിയാനാകും.
ഇതിനായി ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റ് തുറക്കുക. ഇവിടെ റിസൾട്ട് എന്ന ഓപ്ഷൻ ദൃശ്യമാകും. ശേഷം ജനറൽ ഇലക്ഷൻ റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ സംസ്ഥാനവും മണ്ഡലവും തെരഞ്ഞെടുക്കാം. വോട്ടെണ്ണൽ സ്റ്റാറ്റസ് ഇവിടെ കാണാൻ സാധിക്കും. ഫലം അന്തിമമായാൽ ആര് കൂടുതൽ വോട്ട് നേടി ജയിച്ചു എന്നും ഇവിടെ ദൃശ്യമാകും.
ചില ആപ്ലിക്കേഷനുകളിലൂടെയും ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം. ഇതിനുള്ള ഒഫീഷ്യൽ സൈറ്റാണ് Voter Helpline App. ഗൂഗിൾപ്ലേ, പ്ലേസ്റ്റോറുകളിൽ ഇത് ലഭ്യമാണ്. ഓരോ മണ്ഡലം തിരിച്ചുള്ള ലോക്സഭ ഫലം ഇതിൽ നിന്നും അറിയാം. വാർത്താ ചാനലുകളുടെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൌണ്ടുകളിൽ ലൈവ് സ്ട്രീമിങ്ങുണ്ടാകും.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മൂവിമാക്സ് തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്നു. മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ തിയേറ്ററുകളിൽ തെരഞ്ഞെടുപ്പ് ഫലം നൽകുന്നു. മൂവിമാക്സുകൾ വഴി തത്സമയം റിസൾട്ട് അറിയാം. രാവിലെ 9 മണി മുതൽ ആറ് മണിക്കൂറാണ് തത്സമയം അവതരിപ്പിക്കുന്നത്. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് പേടിഎം വഴി ഓൺലൈനായി ചെയ്യാം. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
Read More: Latest Bollywood Movie in OTT: ആക്ഷയ് കുമാർ- പൃഥ്വിരാജ് ചിത്രം OTT Release പ്രഖ്യാപിച്ചു
2024 ലോക്സഭ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായാണ് നടത്തിയത്. ഏപ്രിൽ 19-നാണ് ആദ്യഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടമായ ഏപ്രിൽ 26-നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ 1-നാണ് അവസാന തെരഞ്ഞെടുപ്പ് ഘട്ടം അവസാനിച്ചത്.