FBയിൽ ലൈവായി അശ്ലീല വീഡിയോകൾ; നടപടി എടുക്കാതെ മെറ്റ

FBയിൽ ലൈവായി അശ്ലീല വീഡിയോകൾ; നടപടി എടുക്കാതെ മെറ്റ
HIGHLIGHTS

അശ്ലീല ഉള്ളടക്കമുള്ള നിരവധി അക്കൗണ്ടുകൾ Facebookലുണ്ടെന്നാണ് പറയുന്നത്

എന്നാൽ കമ്പനി ഇതിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല

നിയമപരമല്ലാത്ത പോസ്റ്റുകളായാലും വീഡിയോകളായാലും നിയന്ത്രിക്കാൻ ഫേസ്ബുക്ക് ശ്രമിക്കാറുണ്ട്. എന്നാൽ ഈയിടെ ആപ്ലിക്കേഷനിൽ ചില അശ്ലീല വീഡിയോകൾ പ്രചരിച്ചതായും ഇവയ്ക്കെതിരെ നടപടി എടുക്കാൻ ഫേസ്ബുക്കിന് സാധിക്കാതെ വന്നതായും പുതിയ റിപ്പോർട്ടുകൾ.

അശ്ലീല ഉള്ളടക്കമുള്ള നിരവധി അക്കൗണ്ടുകൾ Facebookലുണ്ടെന്നാണ് പറയുന്നത്. ഇതിൽ തന്നെ ചില ഫേസ്ബുക്ക് അക്കൗണ്ടുകളിൽ porn വീഡിയോ തത്സമയമായി സംപ്രേക്ഷണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ''വൈറൽ വീഡിയോസ്' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ലൈവ് porn വീഡിയോകൾ പോസ്റ്റ് ചെയ്തത്. അതും, 14,000 ഫോളോവേഴ്‌സ് ഉള്ള ഫേസ്ബുക്ക് അക്കൗണ്ടാണിത്. അതും ചില ഹാഷ്ടാഗുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തരം വീഡിയോ ഷെയർ ചെയ്തതെന്നും പറയുന്നു. #CristianoRonaldo #@cristianoLove #Tadap പോലുള്ള ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് എല്ലാവരുടെയും ശ്രദ്ധ നേടാനായി അശ്ലീല വീഡിയോ

പോസ്റ്റ് ചെയ്തവർ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവയ്ക്കെതിരെ നടപടി എടുക്കാനോ ഇത്തരം ലൈവ് വീഡിയോകൾ നിയന്ത്രിക്കാനോ ഫേസ്ബുക്കിന് സാധിച്ചില്ല. ഇതുകൂടാതെ, 'രാധിക', 'നൂതൻ കുമാരി', 'മരിയോമ ഫിറ്റ്' എന്നീ പേരുകളുള്ള മറ്റ് പേജുകളും porn വീഡിയോകൾ ഷെയർ ചെയ്തതായി വിവരം ലഭിക്കുന്നുണ്ട്. 80,000 പേർ ഫോളോ ചെയ്യുന്ന ഫേസ്ബുക്ക് അക്കൗണ്ടാണിത്. ഈ അക്കൗണ്ടുകൾ രാത്രിയിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത ശേഷം പിന്നീട് അവ നീക്കം ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ പേജുകളുടെ വിവരണത്തിൽ വീഡിയോ ക്രിയേറ്റേഴ്സ്, ഗെയിം ക്രിയേറ്റേഴ്സ് എന്നെല്ലാമാണ് നൽകിയിരിക്കുന്നത്. 

സമാനമായ രീതിയിൽ അശ്ലീല വീഡിയോകൾ പങ്കിടുന്ന നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇവയൊന്നും നിയന്ത്രിക്കാൻ Facebookന് സാധിച്ചിട്ടില്ലെന്നും പറയുന്നു. ഷെയർ ചെയ്യുന്ന വീഡിയോകൾക്കും പോസ്റ്റുകൾക്കും മുകളിൽ ഫേസ്ബുക്കിന് കർശന നിയന്ത്രണങ്ങളുണ്ടാവാറുണ്ട്. എന്നാൽ ഈ വീഡിയോകളിലൊന്നും നടപടി എടുക്കാൻ മെറ്റയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ട് എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. ഇതിനെല്ലാം പുറമെ, 2018 മുതൽ അശ്ലീല ഉള്ളടക്കങ്ങളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചതാണ്. ഇത്തരത്തിൽ കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 63-ലധികം സൈറ്റുകളാണ് നിരോധിച്ചിട്ടുള്ളത്. മാത്രമല്ല, ഫേസ്ബുക്കും ഇത്തരത്തിൽ പോസ്റ്റുകൾക്ക് എതിരെ നയം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും മുകളിൽ പറഞ്ഞ അക്കൌണ്ടുകളൊന്നും കമ്പനി ഇതുവരെ നിരോധിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിന്റെ ഫോളോവേഴ്സിനെല്ലാം പേജിലെ ഉള്ളടക്കങ്ങൾ കാണാൻ സാധിക്കുന്നു.

സോഷ്യൽ മീഡിയയിൽ സംഭവിക്കുന്ന മിക്കവാറും എല്ലാ നെഗറ്റീവുകളുടെയും ഒരു അഴുക്കുചാലായി Facebook മാറിയിരിക്കുന്നു. എന്നിരുന്നാലും 2 ബില്യണിലധികം പ്രതിമാസ ഉപയോക്താക്കളുള്ള ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഇത്.

ഫേസ്ബുക്കിലെ പ്രായപരിധി

Facebook പ്ലാറ്റ്‌ഫോമിൽ 13 വയസ്സ് പ്രായമുള്ളവർക്ക് മുതലാണ് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാനാകുന്നത്. നിങ്ങളുടെ മകൾക്കോ, മകനോ ഫേസ്ബുക്കിൽ അക്കൌണ്ട് ഉണ്ടെങ്കിൽ, അവരുടെ പ്രൊഫൈൽ സുരക്ഷിതമായി സൂക്ഷിക്കാം. ഡ്രോപ്പ് ഡൗൺ മെനുവിൽ ടാപ്പ് ചെയ്‌ത് ടാബിൽ നിന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക.

iPhone, Android ഉപയോക്താക്കൾക്ക് Facebook ആപ്പിൽ ഹാംബർഗർ ഐക്കൺ സെലക്റ്റ് ചെയ്യുക. ഇതിന് ശേഷം പ്രൈവസി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതുപോലെ, അറിയാത്ത ഏതെങ്കിലും അക്കൌണ്ടുകളിൽ നിന്ന് Facebookൽ എന്തെങ്കിലും സംശയാസ്പദമായ ആക്റ്റിവിറ്റികൾ കണ്ടെത്തിയാൽ, രക്ഷിതാക്കൾക്ക് ആ അക്കൗണ്ടിന് എതിരെ റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ട് ചെയ്ത ശേഷം ഫേസ്ബുക്ക് ഇത് അവലോകനം ചെയ്ത് നടപടി എടുക്കും. 

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo