ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. മികച്ച ഡിസ്‌പ്ലേയും പ്രോസസറും ഈ 5G സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്നോ നമുക്ക് പരിശോധിക്കാം
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 108 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. അഡ്രിനോ 619 ജിപിയുവുമായി വരുന്ന വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 8 ജിബി LPDDR4X റാമാണുള്ളത്. ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. രണ്ട് ഓക്സിജൻ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു. 30 മിനിറ്റിനുള്ളിൽ ഫോണിലെ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജറിന് സാധിക്കും.
iQoo Z7 5G മോഡൽ 6.38 ഇഞ്ച് AMOLED ഡിസ്പ്ലെയിലാണ് വരുന്നത്. 90Hz റീഫ്രഷ് റേറ്റാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റാണ് ഈ സ്മാർട് ഫോണിന് കരുത്തു പകരുന്നത്. 128 ബിബി ഇന്റേണൽ സ്റ്റോറേജ് തന്നെയാണ് രണ്ട് റാം വേരിയന്റുകളിലും വരുന്നത് എന്നത് ശ്രദ്ധേയമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള FunTouchOS 13ലാണ് ഈ മോഡൽ പ്രവർത്തിയ്ക്കുന്നത്. ആൻഡ്രോയിഡ് 13 ബേസേഡേ ഫൺടച്ച് ഒ എസ് 13ലാണ് സ്മാർട് ഫോൺ പ്രവർത്തിയ്ക്കുന്നത്. ഡ്യുവൽ ക്യാമറയായിട്ടാണ് ഫോണിന്റെ ക്യാമറ അറേഞ്ച് ചെയ്തിട്ടുള്ളത്. 64MP മെയിൻ ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ആണ് സെറ്റ് ചെയ്തിട്ടുള്ളത്. സെൽഫികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഈ മോഡൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4,500mAh ബാറ്ററിയാണ് ഈ ഫോണിന് നൽകിയിട്ടുള്ളത്. അതേ സമയം 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഈ മോഡലിൽ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് നൽകിയിരിക്കുന്നു.
ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് LCD ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. ഡിവൈസിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സൌകര്യം ലഭിക്കുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സിലാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. 25W ഫാസ്റ്റ് ചാർജിങ് ടെക്നോളജിയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.
Qualcomm Snapdragon 4 Gen 1 SoC നൽകുന്ന ഈ സ്മാർട്ട്‌ഫോൺ Android 12-ലാണ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്തു വരുന്നു. FHD+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറയുടെ കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5,000 mAh ബാറ്ററിയാണ് iQoo Z6 Lite-ന്റെ മറ്റൊരു പ്രധാന ഫീച്ചറായി വരുന്നത്. ഈ iQoo ഹാൻഡ്‌സെറ്റിൽ ഗ്രാഫൈറ്റ് കൂളിംഗ് ഫിലിം, തെർമലി കണ്ടക്റ്റീവ് ജെൽ, കൂളിംഗ് കോപ്പർ ഫോയിൽ എന്നിവ നന്നായി പ്രവർത്തിക്കുന്നതിനാൽ ഹീറ്റിംഗ് പ്രശ്‌നങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ഗെയിമിംഗ് അല്ലെങ്കിൽ മൂവി സെഷനുകൾ നീണ്ടുനിൽക്കുന്നതിനുള്ള താപനില സെൻസർ ഉണ്ടെന്ന് iQoo അവകാശപ്പെടുന്നു.