ഇന്നാണ് അവസാനദിവസം ;ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കണം
ആധാർ കാർഡുകൾ നിങ്ങളുടെ UAN അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം
എങ്ങനെയാണു ആധാർ കാർഡ് PF UAN ൽ ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം
ആധാർ കാർഡുകൾ PF അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്നാണ് .നിങ്ങളുടെ PF ൽ ഉള്ള പൈസ എടുക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും ഇത്തരത്തിൽ നിങ്ങളുടെ ആധാർ കാർഡുകൾ UAN നു മായി ലിങ്ക് ചെയ്തിരിക്കണം .പല തരത്തിൽ ഇപ്പോൾ നിങ്ങൾക്ക് ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട് .
അതിൽ ആദ്യം UMANG ആപ്ലികേഷനുകൾ വഴി ചെയ്യാം എന്നാണ് .വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ UMANG ആപ്ലികേഷനുകൾ വഴി ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .അടുത്തതായി നിങ്ങൾക്ക് ആധാർ കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് നേരെ www.epfindia.gov.in എന്ന പോയി ചെയ്യാവുന്നതാണ് .
അതുപോലെ തന്നെ നിങ്ങൾക്ക് ആധാർ കാർഡുകൾ ഓഫ്‌ലൈൻ വഴിയും ലിങ്ക് ചെയ്യുവാനുള്ള സൗകര്യം ഇപ്പോൾ ലഭിക്കുന്നതാണ് .ഇവിടെ കൊടുത്തിരിക്കുന്ന ഈ മൂന്നു വഴികളിലൂടെ നിങ്ങളുടെ PF ൽ ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .UMANG ആപ്ലികേഷൻ വഴി എങ്ങനെയാണു ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ നിങ്ങൾ UMANG എന്ന ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുക
2.അതിൽ പലതരത്തിലുള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് ,അവിടെ EPFO ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.അവിടെ Aadhaar Seeding എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ്
4.അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ UAN നമ്പർ കൊടുക്കുക ,OTP നിങ്ങളുടെ രജിസ്‌ട്രേഡ് നമ്പറിൽ എത്തുന്നതായിരിക്കും
5.OTP കൊടുത്ത ശേഷം നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ കൊടുക്കുവാനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്
6.അതുവഴി നിങ്ങളുടെ ആധാർ കാർഡ് അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .