സ്മാർട്ട്ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പ്രീമിയം മുതൽ മിഡ് റേഞ്ച് അല്ലെങ്കിൽ ബജറ്റ് ഫോണുകൾ ഉൾപ്പെടെ വിവിധ തരം ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഭാരം കുറഞ്ഞ ഫോണുകളും വിപണിയിൽ സുലഭമാണ്. 10,000 രൂപയിൽ താഴെ വിലയുള്ളതും തൂക്കം കുറഞ്ഞതുമായ നിരവധി ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലുണ്ട്.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74-ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റുമായി വരുന്ന ഈ ഡിസ്പ്ലെയ്ക്ക് 450 നിറ്റ്സ് വരെ ബ്രൈറ്റ്നസും റിയൽമി നൽകിയിട്ടുണ്ട്. ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് റിയൽമി നാർസോ എൻ53 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐയിലാണ് റിയൽമി നാർസോ എൻ53 പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മിനി ക്യാപ്സ്യൂൾ ഫീച്ചറാണ്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ എൻ53 ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ53യിൽ ഉള്ളത്. വെറും 30 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന് 50% ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
റെഡ്മി 10 സ്മാർട്ട്‌ഫോണിൽ 6000mAh ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.71 ഇഞ്ച് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന റാം എന്നിവയെല്ലാം റെഡ്മി 10 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്. 9,999 രൂപയാണ് ബേസ് വേരിയന്റിന്റെ വില. 6 ജിബി വേരിയന്റിന് 11,999 രൂപ വിലയുണ്ട്.
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു മോഡലും ഈ ഡിവൈസിനുണ്ട്. യൂണിസോക്ക് ടി616 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോൺ ഫുൾ HD ഡിസ്പ്ലേ നൽകുന്നു. ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് ഇത്.
6999 രൂപ റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് (16.59 സെമി) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷനും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് വേർഷൻ10 (Q)ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ പിൻ വശത്ത് റെഡ്മി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്.
വിവോ വൈ02 സ്മാർട്ട്ഫോണിൽ 1600×720 പിക്സൽസ് HD+ റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് ഹാലോ ഫുൾ വ്യൂ LCD ഡിസ്പ്ലേയാണുള്ളത്. 3 ജിബി റാമും 32 ജിബി സ്‌റ്റോറേജ് സ്‌പേസുമുള്ള ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഒക്ടാ കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 12 ഗോ എഡിഷൻ ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് വിവോ വൈ02 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.ഫോണിൽ ഒരു പിൻ ക്യാമറയും ഒരു സെൽഫി ക്യാമറയുമാണുള്ളത്.
വിവോ വൈ02 സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. വിവോ വൈ02 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമേ ലോഞ്ച് ചെയ്തിട്ടുള്ളു. ഈ ഡിവൈസിന് 8,999 രൂപയാണ് വില.
720×1600 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷൻ, 20:9 ആസ്പെക്റ്റ് റേഷ്യോ എന്നിവയുള്ള 6.51 ഇഞ്ച് എച്ച്‌ഡി+ ഹാലോ ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇത് വിവോയുടെ നേറ്റീവ് ഐ പ്രൊട്ടക്ഷൻ മോഡിന്റെ പിന്തുണയോടെയാണ് വരുന്നത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി 35 SoC ആണ് ഫോണിൻ്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാം.
2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് Vivo Y01 വരുന്നത്. 8,999 രൂപയാണ് ഇതിന്റെ വില.
മോട്ടോ ജി13 സ്മാർട്ട്ഫോണിൽ 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവർത്തിക്കുന്നത്. മോട്ടോ ജി13 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 5,000mAh ബാറ്ററിയാണ് മോട്ടോ
ജി13 സ്മാർട്ട്ഫോണിലുള്ളത്. 10W ചാർജിങ് സപ്പോർട്ട് മാത്രമേ ഈ ഡിവൈസിനുള്ളു.
Moto G42 എന്ന ഈ മിഡ് റേഞ്ച് 4ജി സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണ് ഉള്ളത്. പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി, പിഎംഎംഎ അക്രിലിക് ഗ്ലാസ് ഫിനിഷ് ബോഡി, 5000എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ തുടങ്ങിയ സവിശേഷതകളെല്ലാം ഈ ഡിവൈസിലുണ്ട്.