വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു .ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസർക്കാരിനു കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ–ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്.
ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് ഷെയർ ചെയ്യുവാൻ കഴിഞ്ഞത് .അതുപോലെതന്നെ മിനിറ്റുകൾക്കുള്ളിൽ 20 സിനിമകളും ഇതിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ് ലഭിക്കുന്നത് .
അതുകൊണ്ടു തന്നെ വിമാനത്തിന്റെ വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നു .1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന തലത്തിലുള്ള ടെക്‌നോളജിയാണ് ലൈഫൈ .