chance-to-buy-lg-g6-at-a-discount-of-rs-10000

chance-to-buy-lg-g6-at-a-discount-of-rs-10000
HIGHLIGHTS

ഉപഭോക്താക്കൾക്കായുള്ള ഇരുപതാം വാർഷിക സമ്മാനമായാണ് എൽജി ജി 6 ഫോണിന് വില കുറച്ചത്

 

 

ഇരുപതാം വാർഷിക സമ്മാനമായി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു നിശ്ചിത കാലയളവിൽ  എൽജിയിൽ നിന്നുള്ള മുൻനിര സ്മാർട്ട്ഫോണായ  ജി 6 കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം . ആമസോൺ വഴി വാങ്ങുന്നവർക്കാണ് കുറഞ്ഞ വിലയിൽ ഈ കിടിലൻ ഫോൺ  സ്വന്തമാക്കാനുള്ള അവസരം.

എൽജി പ്രഖ്യാപിച്ച ഈ ഓഫർ പ്രകാരം 10000 രൂപ വിലക്കുറവിൽ എൽജി ജി 6 വാങ്ങാനാകും കൂടാതെ റിലയൻസ് ജിയോയിൽ നിന്നും 100 ജിബി അധിക 4 ജി ഡാറ്റ. എൽജി ടോൺ ആക്ടീവ് എച്ച് ബി എസ് A110 വയർലെസ് ഹെഡ്ഫോൺ  എന്നിവ എൽജിയുടെ ഉപഹാരമായി ഈ ഫോണിനൊപ്പം നൽകുന്നുണ്ട്.,  

എൽ ജി പുറത്തിറക്കിയ ഈ  മുൻനിര സ്മാർട്ട്ഫോൺ  51990 രൂപയ്ക്കാണ്‌ രാജ്യത്തെ വിപണിയിലെത്തിയത് വില വെട്ടിക്കുറച്ചതോടെ  41990 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. ഏപ്രിൽ അവസാന വാരം ഇന്ത്യൻ വിപണിയിലെത്തിയ ഈ മുൻനിര സ്മാർട്ട് ഫോൺ ഒരു മാസം തികഞ്ഞപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിത്തുടങ്ങിയത് എൽജി പ്രീമിയം സ്മാർട്ട്ഫോൺ പ്രേമികളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo