സാംസങ് ഗാലക്സി എസ് 8 നേക്കാൾ കരുത്തുറ്റ പ്രോസസറായിരിക്കും എൽജി ജി 7 നുള്ളത്
എൽജി പുറത്തിറക്കുന്ന പുതിയ മുൻനിര സ്മാർട്ട് ഫോണിന് കരുത്ത് പകരുന്നത് ക്വാൾകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറായിരിക്കുമെന്നു വ്യക്തമായി. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ പുതിയ ചിപ്പ് ഉപയോഗിക്കാനുള്ള നടപടിക്രമങ്ങൾ എൽജിയും ക്വാൾകോമും സംയുക്തമായി പൂർത്തിയാക്കി.
പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 ചിപ്പ് 7nm ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലുള്ളതിനേക്കാൾ 30% അധികം ശക്തി പകരുന്ന ഈ ചിപ്പ് ഉപയോഗിക്കുന്ന വാർത്ത എൽജി ജി 7 കാത്തിരിക്കുന്ന ഏവർക്കും വളരെ ആവേശം പകരുന്നതാണ്.
സാംസങ് ഗാലക്സി എസ് 8 ആണ് ലോകത്തെ ആദ്യത്തെ ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ. എൽജിയുടെ നിലവിൽ വിപണിയിലുള്ള പ്രധാന സ്മാർട്ട്ഫോണായ എൽജി ജി 6 ക്വാൾകോം സ്നാപ്ഡ്രാഗൺ 821 പ്രോസസർ ഘടിപ്പിച്ചാണ് വിപണിയിലെത്തിയത്. ഗൂഗിൾ പിക്സൽ, വൺപ്ലസ് 3T എന്നിവയും കഴിഞ്ഞ വർഷം ഇതേ ചിപ്പ് പിടിപ്പിച്ച് വിപണിയിലെത്തിയ മറ്റു ഫോണുകളാണ്.