IPL ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ജിയോ സിനിമ ഐപിഎല്ലിനെ ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ അവതരിപ്പിച്ച് കാണികൾക്ക് പുതിയ അനുഭവം സമ്മാനിച്ചതോടെ യാത്ര ചെയ്യുന്നവർക്കും വീട്ടിന് പുറത്തുള്ളവർക്കുമെല്ലാം മത്സരം കാണാനുള്ള സുവർണാവസരമാണ് ലഭിച്ചത്.
ഇപ്പോഴിതാ, IPLന്റെ ഡിജിറ്റൽ പങ്കാളിയായ JioCinema ഇപ്പോഴിതാ LG ഇലക്ട്രോണിക്സുമായി പങ്കുചേരുകയാണ്. എൽജിയുടെ LED സ്ക്രീനുകളിലും മികച്ച അനുഭവം നൽകുക എന്നതാണ് ജിയോസിനിമയുടെ ലക്ഷ്യം.
എൽജി സ്ക്രീനുകളിലും ജിയോസിനിമ ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
12 ഭാഷകളിലായി, ഇൻസൈഡേഴ്‌സ് ഫീഡ്, ഹാംഗ്ഔട്ട് ഫീഡ്, ഫാന്റസി ഫീഡ്, ഫാൻസോൺ ഫീഡ് എന്നിങ്ങനെ തുടങ്ങി പല മേഖലകളിലായി JioCinema ഐപിഎൽ 2023 സ്ട്രീം ചെയ്യുന്നുണ്ട്. ഇനിമുതൽ ഇവയെല്ലാം LG സ്മാർട്ട് ടിവിയിലൂടെയും ആസ്വദിക്കാം. ഇതിനായി ഉപയോക്താക്കൾക്ക് എൽജി ടിവിയിൽ ലഭ്യമായ JioCinema ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇങ്ങനെ എൽജി OLED ടിവിയിലൂടെ മത്സരങ്ങൾ കാണുമ്പോഴും 4k സ്ട്രീമിങ്ങും JioCinemaയിൽ നിന്നുള്ള മറ്റ് നിരവധി ഓഫറുകളും ആക്സസ് ചെയ്യാൻ സാധിക്കും. JioCinemaയും LGയും തമ്മിലുള്ള ഈ പങ്കാളിത്തം ഐപിഎല്ലിന്റെ ജനപ്രീതി വ്യാപിപ്പിക്കാനും, ക്രിക്കറ്റ് ആരാധകർക്ക് കൂടുതൽ ആവേശം നൽകാനും സഹായിക്കും. ജിയോ വരിക്കാരല്ലാത്തവർക്കും ഈ ആപ്പിലൂടെ സിനിമ കാണാമെന്നത് ജിയോസിനിമയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിന് കാരണമായി.