ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
ലെനോവയുടെ ഏറ്റവും പുതിയ തിങ്ക്പാഡ് T14s മോഡലുകൾ പുറത്തിറക്കി
ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്താണ് ഈ മോഡലുകളുടെ വില വരുന്നത്
ലെനോവയുടെ ഏറ്റവും പുതിയ ലാപ്ടോപ്പുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Lenovo ThinkPad T14s എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .4കെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ Lenovo ThinkPad T14s മോഡലുകൾക്ക് 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16:9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ 1080p പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 4K UHD പാനലുകളും ,4കെ ഡിസ്‌പ്ലേയും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 11th-gen Intel Core i7-1165G7 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 32GBയുടെ റാം കൂടാതെ 2TB SSD എന്നിവയാണ് ഇതിനുള്ളത് .1.28kgs ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .
കൂടാതെ ഈ മോഡലുകൾക്ക് 4ജി സപ്പോർട്ടും ലഭിക്കുന്നതാണ് .ThinkPad T14s (2021) മോഡലുകൾക്ക് ഫിംഗർ പ്രിന്റ് സ്കാനറുകൾ , USB-A പോർട്ടുകൾ , HDMI പോർട്ടുകൾ ,WiFi 6 സപ്പോർട്ടുകൾ എന്നിവ ഇതിന് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 899 yuan ആണ് വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തുവരും .