6.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ലെനോവയുടെ ടാബ് V7 എത്തി ,വില 12990 രൂപ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം
ടാബ്ലെറ്റുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലെനോവയുടെ പുതിയ ടാബ്ലറ്റുകൾ ഇന്ത്യൻ വിപണിയിൽ എത്തി കഴിഞ്ഞു . ലെനോവയുടെ ടാബ് V7
എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടാബ്ലെറ്റ് തന്നെയാണ് ലെനോവയുടെ ടാബ് V7 എന്ന മോഡലുകൾ .ഇതിന്റെ വിപണിയിലെ വില വരുന്നത് 12990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.9 ഇഞ്ചിന്റെ FHD IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 1080 x 2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്‌ക്രീൻ കാഴ്ചവെക്കുന്നത് .എന്നാൽ പ്രോസസറുകളുടെ കാര്യത്തിൽ ലെനോവയുടെ ഈ ടാബ്‌ലെറ്റ് അൽപ്പം പുറകോട്ടാണ് എന്നുതന്നെ പറയാം .1.8GHz Qualcomm Snapdragon 450 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
എന്നാൽ ലെനോവയുടെ ഈ ടാബ്ലെറ്റുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ Android Pie v9.0 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .
ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത് .എന്നാൽ ലെനോവയുടെ ടാബ് V7 എന്ന ടാബ്ലെറ്റുകളിൽ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി ലൈഫ് .5180mAH ന്റെ വലിയ ബാറ്ററി കരുത്തിലാണ് ലെനോവയുടെ ഈ പുതിയ ടാബ്‌ലറ്റുകൾ എത്തിയിരിക്കുന്നത് .195 g ഭാരമാണ് ഇതിനുള്ളത് .4G+4G) കൂടാതെ VoLTE സപ്പോർട്ടും ഈ ടാബ്ലെറ്റുകൾക്കുണ്ട് .