Lenovo Tab P11 Pro 2nd gen ടാബ്‌ലറ്റുകൾ പുറത്തിറക്കി
39999 രൂപയാണ് ഈ ടാബ്‌ലെറ്റുകളുടെ വിപണിയിലെ വില വരുന്നത്
ഇന്ത്യൻ വിപണിയിൽ ഇതാ ലെനോവയുടെ പുതിയ ടാബ്‌ലറ്റുകൾ പുറത്തിറക്കിയിരിക്കുന്നു .Lenovo Tab P11 Pro 2nd gen എന്ന ടാബ്‌ലെറ്റുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് ഈ ലെനോവോ ടാബ്‌ലറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Lenovo Tab P11 Pro 2nd gen ടാബ്‌ലെറ്റുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
LENOVO TAB P11 PRO 2ND GEN SPECS AND FEATURES
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 11.2 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2560 x 1536 പിക്സൽ റെസലൂഷനും ഈ ടാബ്‌ലറ്റുകൾ എത്തിയിരിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും ലെനോവയുടെ ഈ ടാബ്‌ലറ്റുകൾ കാഴ്ചവെക്കുന്നുണ്ട് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Komponio 1300T പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8200mAh ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .USB-C, WiFi 6, കൂടാതെ Bluetooth 5.1 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വില നോക്കുകയാണെങ്കിൽ LENOVO TAB P11 PRO 2ND GEN മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 39999 രൂപയാണ് .