10999 രൂപയ്ക്ക് കിടിലൻ ലെനോവോ ഫാബ്ലെറ്റുകൾ
ഇന്ത്യൻ വിപണിയിൽ ലെനോവോ ഫാബ്ലെറ്റ് തരംഗം
ലെനോവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യയിൽ എത്തുന്നു .ഫാബ് പ്ലസ് എന്നു പേരിട്ടിരിക്കുന്ന ഇ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ , 6.98 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ വാഗ്‌ദാനം ചെയ്യുന്ന ഫോണിന് 326ppi പിക്‌സല്‍ ഡെന്‍സിറ്റിയാണുള്ളത്. 64 ബിറ്റ് ഒക്ട കോര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 615 പ്രോസസ്സർ , 1.2GHz, അഡ്രിനോ 405 GPU, 2GB റാം എന്നിവയാണ് കരുത്തേകുന്നത്.
32GB ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, മൈക്രോ എസ്‌ഡി കാര്‍ഡു വഴി ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയും ഫോണിനെ മികച്ചതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പും, വൈബ് UI സ്‌കിന്നും അധിഷ്‌ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. 13 മെഗാപിക്‌സൽ റിയർ ക്യാമറ, ഡ്യുവൽ എല്‍ഇഡി ഫ്‌ളാഷ്, 5 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, ഡ്യുവല്‍ സിം സപ്പോർട്ട്, ഒന്ന് മൈക്രോസിമ്മും, മറ്റൊന്ന് നാനോ സിമ്മുമാണ് സപ്പോര്‍ട്ട് ചെയ്യുന്നത്.
കണക്ടിവിറ്റി ഒപ്ഷനുകളായ 4G, 3G, GPS/A-GPS, Wi-Fi, ബ്ലൂടൂത്ത്, മൈക്രോ യുഎസ്‌ബി എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. 4250mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്, 24 മണിക്കൂർ ടോക്ക് ടൈമും, 350 മണിക്കൂര്‍ സ്‌റ്റാന്‍ഡ്‌ബൈടൈമും പ്രദാനം ചെയ്യുന്നു.
1280×720 7.6mm വലുപ്പമുള്ള ഫോണിന് 220ഗ്രാം ഭാരമാണുള്ളത്.ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി കുറിച്ചാണ് .മികച്ച ബാറ്ററി പിന്തുണയും ഇതിന്റെ കരുത്തു കൂട്ടുന്നു. ലെനോവോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫാബ് പ്ലസിന്റെ ഒരു മുൻഗാമി കൂടിയാണിത് .ഇതിന്റെ വില എന്ന് പറയുന്നത് 11999 രൂപയാണ് വില .