രണ്ടു ലെനോവോ ഫോണുകൾക്ക് കൂടി നൗഗട്ട് അപ്‌ഡേറ്റ്

രണ്ടു ലെനോവോ ഫോണുകൾക്ക് കൂടി നൗഗട്ട് അപ്‌ഡേറ്റ്
HIGHLIGHTS

ലെനോവോ Z2 Plus , ലെനോവോ പി 2 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് പുതുതായി നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കുക

 

കഴിഞ്ഞ മാസം ലെനോവോ കെ സീരീസ് ഫോണുകളാകായ കെ 6 പവർ, കെ 6  നോട്ട് എന്നിവയ്ക്ക്  നൗഗട്ട് 7.0 അപ്‌ഡേറ്റ് ലഭിച്ചതിനു പിന്നാലെ ലെനോവോയുടെ മറ്റു രണ്ടു സ്മാർട്ട്ഫോണുകൾക്ക് കൂടി ആൻഡ്രോയിഡ് 7 .0 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നു. ലെനോവോ  Z2 Plus ,  ലെനോവോ പി 2  എന്നീ സ്മാർട്ട്ഫോണുകൾക്കാണ് പുതുതായി അപ്‌ഡേറ്റ് ലഭിക്കുക.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

മൾട്ടി വിൻഡോ, ക്വിക്ക് ഡിസ്പ്ളേ, ആപ്പുകൾക്കിടയിലെ അതിവേഗ സ്വിച്ചിങ്ങ് എന്നീ സൗകര്യങ്ങൾ ആൻഡ്രോയിഡ് 7 .0 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതിലൂടെ ലെനോവോ  Z2 Plus ,   ലെനോവോ പി 2  എന്നീ സ്മാർട്ട്ഫോണുകൾക്കും സ്വന്തമാകും.

സാധാരണ രീതിയിൽ OTA രീതിയിൽ ലഭിക്കുന്ന അപ്‌ഡേറ്റ് ആയതിനാൽ ഈ അപ്‌ഡേറ്റ് സംബന്ധിച്ചു  ലെനോവോയുടെ ഈ ഫോണുകളിൽ നോട്ടിഫിക്കേഷൻ ലഭിക്കും. അങ്ങനെ അപ്‌ഡേറ്റ് നോട്ടിഫിക്കേഷൻ ലഭിക്കാത്ത ഫോണുകളിൽ   Settings -> About -> System update എന്ന മെനുവിൽ പ്രവേശിച്ചു  നൗഗട്ട് അപ്‌ഡേറ്റ്  ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo