വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറച്ച് എൽ ഇ ഇക്കോ

Updated on 31-May-2017
HIGHLIGHTS

കുറഞ്ഞ കാലംകൊണ്ട് ശ്രദ്ധനേടിയ കമ്പനിക്ക് ചുവടുകൾ പിഴയ്ക്കുകയാണോ?

സാമ്പത്തിക പരാധീനതകൾ മൂലം യുഎസിലെ  കമ്പനിയിൽ പ്രവർത്തിക്കുന്ന 70 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ  പോകുന്നതായി ചൈനീസ് കമ്പനിയായഎൽ ഇ ഇക്കോ വ്യക്തമാക്കി. എൽ ഇ ഇക്കോയുടെ 325 ജീവനക്കാർക്ക് ഇത്തരത്തിൽ  ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. 

എൽ ഇ ഇക്കോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ  ശ്രദ്ധ കേന്ദ്രീകരിക്കാനായി കമ്പനിയുടെ സഹോദര സ്ഥാപനമായ  ലെഷിയിൽ നിന്ന് പിന്മാറുന്നുവെന്നു എൽ ഇ ഇക്കോ സിഇഒ ജിയ യുയിറ്റിങ്ങ്ങിന്റെ പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷം  ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പുതിയ തീരുമാനം.

എൽ ഇ ടിവി എന്ന വമ്പൻ ബ്രാൻഡിനെ എൽ ഇ ഇക്കോ എന്ന പേരിൽ  സ്മാർട്ട്ഫോണുകളിലേക്കും സ്മാർട്ട് ബൈക്കുകളിലേക്കും സ്വയം-ഡ്രൈവിങ് ഇലക്ട്രിക് കാറുകളിലേക്കും വ്യാപിപ്പിച്ച കമ്പനിയ്ക്ക് ഇപ്പോൾ ചുവടു പിഴയ്ക്കുകയാണ്. ഫണ്ടിംഗ് ഉയർത്തുന്നതിൽ കമ്പനി നേരിടുന്ന  ബുദ്ധിമു ട്ടാണ് എൽ ഇ ഇക്കോയുടെ ജീവനക്കാരെ  ഒഴിവാക്കാനുള്ള  ഈ കടുത്ത തീരുമാനത്തിന് കാരണമെന്നു പറയപ്പെടുന്നത്.

Connect On :