കാലാവസ്ഥാ ട്രാക്കിങ് ഉൾപ്പടെ കൃത്യമായ വിവര ശേഖരണം നടത്തുന്നതിനായി അക്യുവെതറുമായി സഹകരിച്ചാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്
വൺപ്ലസ് ഫോണുകൾക്കായി പുതിയ ഒരു ആപ്പ് കൂടി. കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ആപ്പ് ആണ് പ്‌ളേസ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്. ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾക്ക് പുറമേ മറ്റൊരു ആപ്പ് കൂടി വൺപ്ലസ് ഫോണുകൾക്കായി പ്‌ളേസ്റ്റോർ വഴി ഡൗൺലോഡ് ചെയ്തെടുക്കാൻ കമ്പനി അവസരമൊരുക്കിയിരിക്കുകയാണ്.
വൺപ്ലസ് ഫോണുകളിൽ മാത്രമേ ഈ കാലാവസ്ഥ ആപ്പ് ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നത് ഒരു പോരായ്മയാണ്. അസൂസ്, സാംസങ്ങ് തുടങ്ങിയ വൻകിട മൊബൈൽ നിർമാതാക്കൾ പ്‌ളേസ്റ്റോർ വഴി ലഭ്യമാക്കുന്ന മിക്ക ആപ്പുകളും എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കുമെന്നിരിക്കെ വൺപ്ലസിന്റെ ഈ നീക്കം നിരാശാജനകമാണ്.
15 ദിവസത്തെ കാലാവസ്ഥാ ട്രാക്കിങ് ഉൾപ്പടെ കൃത്യമായ വിവര ശേഖരണം നടത്തുന്നതിനായി അക്യുവെതറുമായി സഹകരിച്ചാണ് വൺപ്ലസ് ഫോണുകൾക്കുള്ള പുതിയ കാലാവസ്ഥ ആപ്പ് പ്‌ളേസ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.