Paytm Latest Update: മാർച്ച് 15 വരെ! അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ് NPCI ട്വിസ്റ്റ്

Paytm Latest Update: മാർച്ച് 15 വരെ! അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ് NPCI ട്വിസ്റ്റ്
HIGHLIGHTS

പേടിഎമ്മിന് ഇനിയും UPI സേവനം തുടരാം

മൂന്നാം കക്ഷി ആപ്ലിക്കേഷൻ പ്രൊവൈഡറായി പ്രവർത്തിക്കാൻ NPCI അനുമതി

Paytm-ന്റെ സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ അപ്ഡേറ്റ്

Paytm-ന് RBI നൽകിയ അവസാന തീയതി മാർച്ച് 15 വരെയാണ്. എന്നാൽ അവസാന തീയതിയ്ക്ക് മുന്നോടിയായി അൽപം ആശ്വാസ വാർത്തയാണ് പേടിഎമ്മിന് ലഭിക്കുന്നത്. Paytm Payments Bank-ന് മൂന്നാം കക്ഷി ആപ്ലിക്കേഷനിലൂടെ UPI സർവ്വീസ് തുടരാം. ഇതിനുള്ള അനുമതി NPCI നൽകിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിലൂടെ പേടിഎം ഉപഭോക്താക്കൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് നോക്കാം.

Paytm മൂന്നാം കക്ഷി UPI ആപ്പാകാം

മൾട്ടി-ബാങ്ക് മോഡലിന് കീഴിൽ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ പ്രൊവൈഡറായി പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയത്. വൺ 97 കമ്മ്യൂണിക്കേഷൻസ് (OCL) എന്നറിയപ്പെടുന്ന പേടിഎമ്മിന് ഇനിയും യുപിഐ സേവനം തുടരാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം.

Paytm Payments Bank: Paytm മാർച്ച് 15 വരെ!  അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ NPCI ട്വിസ്റ്റ്
Paytm Payments Bank

ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ് എന്നിവയെല്ലാം എൻപിസിഐയുടെ പുതിയ നീക്കത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Paytm UPI എങ്ങനെയായിരിക്കും?

പേടിഎം ഹാൻഡിൽ യെസ് ബാങ്കിലേക്ക് റീഡയറക്‌ട് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് നിലവിലുള്ള ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തടസ്സമില്ലാതെ യുപിഐ സേവനം ലഭ്യമാക്കും.

പിഎസ്പി ബാങ്കുകളുമായി പ്രവർത്തിക്കുന്നതിന് പേടിഎമ്മിന് അനുമതി ലഭിച്ചു. ഇതിന് അംഗീകാരം ലഭിച്ചത് നാല് ബാങ്കുകൾക്കാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ബാങ്കുകൾ. ഇവ നാലും പേടിഎമ്മിന്റെ പേയ്മെന്റ് സിസ്റ്റം പ്രൊവൈഡർ (പിഎസ്പി) ബാങ്കുകളായി പ്രവർത്തിക്കും. ബാങ്കുകളുമായുള്ള സംയോജനത്തിന് ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

മൂന്നാം കക്ഷി ആപ്ലിക്കേഷൻ സർവീസ് എങ്ങനെ?

മാർച്ച് 15ന് പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് സേവനം അവസാനിപ്പിക്കേണ്ടതുണ്ട്. പുതിയ നിക്ഷേപങ്ങൾക്കോ സേവിങ്സിനോ പേടിഎം ഉപയോഗിക്കാനാകില്ല. ഇങ്ങനെ പ്രവർത്തനം നിർത്തിയതിന് ശേഷവും UPI വഴിയുള്ള പേയ്‌മെന്റുകൾ സാധ്യമാണ്. ഇതിനായി Paytm ആപ്പ് ഉപയോഗിക്കുന്നത് തുടരാമെന്നാണ് എൻപിസിഐ പറയുന്നത്.

Also Read: Moto G54 Huge Discount: 12GB പവർഫുൾ Moto 5G ഫോണിന്റെ വില 3000 രൂപ വെട്ടിക്കുറച്ചു!

പേടിഎമ്മിന്റെ നഷ്ടം

ഈ വർഷം ജനുവരിയിൽ 1.93 ട്രില്യൺ മൂല്യമുള്ള 1.57 ബില്യൺ ഇടപാടുകളായിരുന്നു പേടിഎമ്മിൽ നടന്നത്. എന്നാൽ 2024 ഫെബ്രുവരിയിൽ 1.65 ട്രില്യൺ രൂപയുടെ 1.41 ബില്യൺ പ്രതിമാസ ഇടപാടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആർബിഐയുടെ വിലക്ക് നേരിട്ടതിനെ തുടർന്നാണ് പേടിഎം തകർച്ചയിലായത്. അതുവരെ യുപിഐ സേവനദാതാക്കളിൽ രാജ്യത്ത് മൂന്നാം സ്ഥാനമായിരുന്നു പേടിഎമ്മിന്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo