ആമസോൺ പ്രൈം ഉള്ളവർക്ക് ഇതാ ഒരു മാസ്സ് സിനിമ ഇപ്പോൾ കാണാം

Updated on 30-May-2022
HIGHLIGHTS

പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു

KGF 2 ആണ് ഇപ്പോൾ ആമസോൺ പ്രൈം റെന്റ് വഴി കാണാവുന്നത്

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .

എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .ഇപ്പോൾ ഈ സിനിമ OTT യിൽ വരുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു ണ്=കാണുന്നതിന് ഇപ്പോൾ ആമസോൺ പ്രൈം സൗകര്യം ഒരുക്കിയിരിക്കുന്നു .

ഇപ്പോൾ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഈ സിനിമ 199 രൂപയുടെ റെന്റിൽ കാണുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം ഓപ്പൺ ചെയ്യമ്പോൾ തന്നെ ഇതിനുള്ളത് ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :