മാസ്സ് എത്തി ;നിങ്ങൾ കാത്തിരുന്ന ആ സിനിമ OTT യിൽ എത്തി

Updated on 11-May-2022
HIGHLIGHTS

വിജയ്‌യുടെ പുതിയ ചിത്രം ഇതാ OTT യിൽ എത്തിയിരിക്കുന്നു

നെറ്റ്ഫ്ലിക്സ് കൂടാതെ സൺ നെക്സ്റ്റിൽ ബീസ്റ്റ് എത്തിയിരിക്കുന്നു

കഴിഞ്ഞ മാസ്സം ഏപ്രിൽ 13 നു തിയറ്ററുകളിൽ പുറത്തിറങ്ങിയ വിജയ് ചിത്രമായിരുന്നു ബീസ്റ്റ് .ഡോക്ടർ എന്ന സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്ത സിനിമകൂടിയായിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ട്രെയിലർ പുറത്തിറങ്ങിയപ്പോൾ കണ്ട ആവേശം സിനിമ തിയറ്ററിൽ കണ്ടിരുന്നില്ല .

എന്നാൽ ബോക്സ് ഓഫീസിൽ ഈ സിനിമ മികച്ച വിജയം തന്നെയാണ് കൈവരിച്ചിരുന്നത് .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 200 കോടിയ്ക്ക് മുകളിൽ  ബോക്സ് ഓഫീസിൽ നേടിക്കഴിഞ്ഞു  എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്  .എന്നാൽ ഈ ചിത്രം ഇപ്പോൾ ഇതാ OTT യിൽ എത്തിയിരിക്കുന്നു   .

കഴിഞ്ഞ മാസ്സം പുറത്തിറങ്ങിയ  ബീസ്റ്റ് എന്ന സിനിമ ഇപ്പോൾ OTT യിൽ പ്രദർശനത്തിന് എത്തി  . സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് കൂടാതെ സൺ നെക്സ്റ്റ് വഴി ഈ സിനിമകൾ കാണുവാൻ സാധിക്കുന്നതാണ്  .

അതുപോലെ തന്നെ മെയ് മാസ്സത്തിൽ മറ്റു പുതിയ മലയാളം കൂടാതെ തമിഴ് OTT റിലീസുകളും ഉണ്ടാകും .അതിൽ എടുത്തുപറയേണ്ട ഒന്നാണ് മെഗാ സ്റ്റാർ മമൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമ.മെയ് 13 നു OTT യിൽ എത്തുന്ന ഒരു സിനിമ കൂടിയാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :