30 മിനുട്ടിനു മുകളിൽ ഫേസ്ബുക്ക് ഉപയോഗിച്ചാൽ ?

Updated on 30-Nov-2018
HIGHLIGHTS

അര മണിക്കൂർ മാത്രം ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുക ;ഇല്ലെങ്കിൽ ?

ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളുമായി പെന്സില്വാനിയയിലെ ഗവേഷകർ എത്തി .ഗവേഷകർ കണ്ടുപിടിച്ചത് വേറെയൊന്നും അല്ല .സോഷ്യൽ മീഡിയായുടെ ഉപയോഗം നമ്മളെ എത്രമാത്രം സ്വാധിനിക്കും എന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് .ഫേസ്ബുക്ക് കൂടാതെ വാട്ട്സ് ആപ്പ്‌ എന്നിവയുടെ അമിത ഉപയോഗം പല മാനസിക സമ്മർദ്ദങ്ങൾക്കും കാരണങ്ങൾ ആകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .ഇതിന്നായി ഗവേഷകർ കുറച്ചു ആളുകളെ പല ടീമുകളായി തിരിച്ചു അതിൽ കുറച്ചു ടീമുകൾക്ക് ദിവസ്സവും അരമണിക്കൂർ വീതം ഫേസ്ബുക്ക് & വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിനും കൂടാതെ മറ്റു കുറച്ചു ടീമുകൾക്ക് മുഴുവൻ നേരവും ഉപയോഗിക്കുന്നതിനും നൽകി .എന്നാൽ അര മണിക്കൂർ മാത്രം ഉപയോഗിക്കുന്നവർക്ക് മാനസിക സമ്മർദ്ദം അത്രയില്ലെന്നും എന്നാൽ മുഴുവൻ നേരവും ഉപയോഗിക്കുന്നവരിൽ മാനസിക സമ്മർദ്ദങ്ങൾ കണ്ടുവെന്നും ആണ് പറയുന്നത് .

ഫേസ്ബുക്കിന്റെ പുതിയ അപ്പ്‌ഡേഷൻ 

ഫേസ്ബുക്കിൽ ഇപ്പോൾ ഒരുപാടു അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .അതിൽ ഒടുവിൽ എത്തിയിരിക്കുന്നത് വാച്ച് ടുഗെദര്‍ എന്ന ഓപ്‌ഷനുകളാണ് .ഗ്രൂപ്പ് ഉപയോഗിക്കുന്നവർക്കായി ഒരു അപ്പ്‌ഡേഷൻ ആണിത് .നിങ്ങൾ ഗ്രൂപ്പിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ ഒരേ സമയം വീഡിയോ കാണുവാനും ചാറ്റ് ചെയ്യുന്നതിന് സാധിക്കുന്നതാണ് .വാച്ച് പാർട്ടി ഫീച്ചർ അപ്പ്ഡേറ്റ് ചെയ്താൽ മാത്രമേ ഈ ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുകയുള്ളു .വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ വാച്ച് ടുഗെദര്‍ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിന് ശേഷം മാത്രമേ ഗ്രൂപ്പ് വീഡിയോ ആസ്വദിക്കുവാൻ സാധിക്കുകയുള്ളു .

വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ 

ഓരോ ദിവസ്സവും വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ എത്തി കൊണ്ടിരിക്കുകയാണ് .ഈ മാസം തന്നെയാണ് വാട്ട്സ് ആപ്പുകൾക്ക് വ്യാജ മെസേജുകൾ തടയുവാനുള്ള പ്രിവ്യു ഓപ്‌ഷനുകൾ നൽകിയിരുന്നത് .ഇപ്പോൾ ഇതാ വാട്ട്സ് ആപ്പുകളിൽ പരസ്സ്യങ്ങൾ വരുന്നതായും സൂചനകൾ .ഫേസ്ബുക്കിലും ,യൂട്യുബിലും എല്ലാം തന്നെ പരസ്സ്യങ്ങൾ ഉള്ളത് നമ്മൾ കാണുന്നതാണ് .അതുകൊണ്ടു തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ വാട്ട്സ് ആപ്പിലും ഇതേ രീതിയിൽ പരസ്സ്യങ്ങൾ എത്തുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .സ്റ്റാറ്റസ് സെക്ഷനുകളിൽ ആയിരിക്കും ഇത്തരത്തിൽ പരസ്സ്യങ്ങൾ പ്രത്യക്ഷപ്പെടുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :