ഗ്യാസ് ബുക്കിംഗ് നിങ്ങളുടെ വാട്ട്സ് ആപ്പ് വഴി നടത്താം ഇനി

ഗ്യാസ് ബുക്കിംഗ് നിങ്ങളുടെ വാട്ട്സ് ആപ്പ് വഴി നടത്താം ഇനി
HIGHLIGHTS

ഇപ്പോൾ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഗ്യാസ് ബുക്കിംഗ് ചെയ്യാം

അതും നിങ്ങളുടെ രജിസ്‌ട്രേഡ് ഫോൺ നമ്പറിലൂടെ നടത്താം

ഇന്ത്യൻ ഡിജിറ്റൽ യുഗത്തിലേക്ക് കടന്നുകൊണ്ടിരുന്നു എന്നതിന്റെ പുതിയ ഒരു തെളിവുതന്നെയാണ് ഇപ്പോൾ ഗ്യാസ് സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വാട്ട്സ് ആപ്പ് വഴിയും ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നു എന്നത് .ഇപ്പോൾ Indiane  ഗ്യാസ് ഉപഭോക്താക്കൾക്ക് ഒരു മെസേജിലൂടെ ഇത്തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് ചെയ്യാവുന്നതാണ് .

എന്നാൽ ഇത്തരത്തിൽ വാട്ട്സ് ആപ്പ് വഴി ബുക്കിംഗ് രെജിസ്റ്റർ നമ്പർ വഴി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളു.അതിന്നായി ആദ്യം തന്നെ 7588888824 എന്ന നമ്പർ ഉപഭോക്താക്കളുടെ സ്മാർട്ട് ഫോണുകളിൽ സേവ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറിൽ നിന്നും ഈ നമ്പറിലേക്ക് REFILL എന്ന് ടൈപ്പ് ചെയ്യുക .

ഇത്തരത്തിൽ REFILL എന്ന ടൈപ്പ് ചെയ്തു അയച്ചു കഴിഞ്ഞതിനു ശേഷം നിങ്ങൾക്ക് തിരികെ അത് ഉറപ്പിച്ചുകൊണ്ടുള്ള മെസേജ് ലഭിക്കുന്നതാണ് .ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഇപ്പോൾ ഉപഭോക്താക്കൾക്ക് വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് നടത്താവുന്നതാണ് .പ്രതേകം ശ്രദ്ധിക്കുക നിങ്ങളുടെ രജിസ്റ്റർ നമ്പറിൽ നിന്നും മാത്രമാണ് മെസേജ് അയക്കേണ്ടത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo