digit zero1 awards

മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ OTT യിൽ എത്തി

മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ OTT യിൽ എത്തി
HIGHLIGHTS

മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ OTT യിൽ എത്തി

കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആസിഫ് അലി നായകനായി എത്തിയ കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .മെയ് 27 നു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

Bhool Bhulaiyaa 2 ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു മണിച്ചിത്രത്താഴ് .ഇന്ത്യയിലെ മിക്ക ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഇത് .ഈ സിനിമ ഹിന്ദിയിൽ Bhool Bhulaiyaa എന്ന പേരിൽ പ്രിയദർശൻ റീമേക്ക് ചെയ്തിരുന്നു .ബോളിവുഡിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അക്ഷയ് കുമാർ നായകനായി എത്തിയ Bhool Bhulaiyaa.

എന്നാൽ ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു .Bhool Bhulaiyaa 2 എന്ന പേരിൽ ആയിരുന്നു ചിത്രം എത്തിയിരുന്നത് .ചിത്രത്തിൽ കാർത്തിക്ക് ആര്യൻ ആയിരുന്നു നായകനായി എത്തിയിരുന്നത് .വളരെ മികച്ച അഭിപ്രായവും അതുപോലെ തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു .

റിപ്പോർട്ടുകൾ പ്രകാരം 150 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് .ബോളിവുഡിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ എല്ലാം തന്നെ ബോക്സ് ഓഫിസിൽ പരാജയപ്പെടുമ്പോൾ യുവതാരത്തിന്റെ സിനിമ വൻ വിജയം കൈവരിച്ചത് ഏറെ ചർച്ചാവിഷയം ആയിരുന്നു .എന്നാൽ ഇപ്പോൾ Bhool Bhulaiyaa 2 ഇതാ നെറ്റ്ഫ്ലിക്സിൽ എത്തിയിരിക്കുന്നു . OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ എത്തിയപ്പോഴും ഈ ചിത്രം നോർത്തിലെ തിയ്യറ്ററുകളിൽ ഇപ്പോഴും പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .പ്രിയദർശന് പകരം ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Anees Bazmee എന്ന സംവിധായകൻ ആണ് .കാർത്തിക്ക് ആര്യൻ ,തബു ,Kiara Advani എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo