digit zero1 awards

Kushi OTT Release Update: സാമന്ത- വിജയ് ദേവരകൊണ്ട ചിത്രം എന്ന് OTTയിൽ?

Kushi OTT Release Update: സാമന്ത- വിജയ് ദേവരകൊണ്ട ചിത്രം എന്ന് OTTയിൽ?
HIGHLIGHTS

ഈ മാസം സെപ്തംബർ 1ന് Kushi തിയേറ്ററുകളിൽ റിലീസ് ചെയ്തു

ചിത്രത്തിന്റെ OTT അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

മഹാനടി എന്ന പ്രശസ്ത ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ജോഡിയായ സാമന്ത പ്രഭുവും വിജയ് ദേവരകൊണ്ടയും വീണ്ടും ഒരുമിച്ച ചിത്രമാണ് 'ഖുഷി'. പ്രണയവും വിവാഹവും പിന്നീടുള്ള ദാമ്പത്യ ജീവിതവും പ്രമേയമാക്കി ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ OTT റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

Kushi ഒടിടി റിലീസ്

ശിവ നിർവാണ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രത്തിനായി നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 70 കോടി രൂപ ചെലവാക്കിയിരുന്നു. തിയേറ്ററുകളിലും സമ്മിശ്ര പ്രതികരണം ചിത്രം സ്വന്തമാക്കി. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതം ശ്രദ്ധ നേടിയിരുന്നു.

കശ്മീർ, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലായി കഴിഞ്ഞ വർഷം ഏപ്രിൽ മാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഈ മാസം സെപ്തംബർ 1ന് Kushi തിയേറ്ററുകളിൽ എത്തുകയും ചെയ്തു. തെലുങ്കിന് പുറമെ,  മലയാളം, കന്നട, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സിനിമ പുറത്തിറക്കിയിരുന്നു. വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പുറമെ ജയറാം, രോഹിണി, അലി, മുരളി ശര്‍മ എന്നിവരും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Kushi എന്ന്, എവിടെ കാണാം?

ഇപ്പോഴിതാ ഖുഷിയുടെ OTT release വിശേഷങ്ങൾ പുറത്തുവരികയാണ്. ചിത്രത്തിന്റെ OTT അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. വലിയ തുകയ്ക്കാണ് Netflix ഖുഷിയെ വാങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. OTT പ്ലേ പോലുള്ളവയുടെ റിപ്പോർട്ട് പ്രകാരം Kushi ഈ മാസം തന്നെ ഒടിടി റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കാം. സെപ്റ്റംബർ 30നായിരിക്കും റിലീസ് എന്നാണ് സൂചന. ഒക്ടോബർ 4നായിരിക്കും ഖുഷിയുടെ ഒടിടി റിലീസെന്നും മറ്റ് ചില റിപ്പോർട്ടുകളിൽ പറയുന്നു.

വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നും വന്ന വിപ്ലവിന്റെയും, ആരാധ്യയുടെയും പ്രണയവും വിവാഹവും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഘർഷങ്ങളുമാണ് Kushiയുടെ പ്രമേയം. സമകാലിക ജീവിതവുമായി അടുത്ത് നിൽക്കുന്ന കഥ, വളരെ ലളിതമായി ഖുഷിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo