'ആ കരാള രാത്രി'യുടെ മലയാളം റീമേക്കാണ് പകലും പാതിരാവും
ഡാർക് ത്രില്ലർ ചിത്രം ഒടിടിയിൽ ഹിറ്റാകുമെന്നാണ് പ്രതീക്ഷ
കുഞ്ചാക്കോ ബോബന്റെ ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം പകലും പാതിരാവും (Pakalum Paathiravum) OTTയിൽ എത്തുന്നു. കുഞ്ചാക്കോ ബോബനൊപ്പം രജീഷ വിജയനാണ് മലയാളചിത്രത്തിൽ മറ്റൊരു മുഖ്യവേഷം അവതരിപ്പിച്ചത്. രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകൻ. കന്നഡ ചിത്രമായ 'ആ കരാള രാത്രി'യുടെ മലയാളം റീമേക്കാണ് പകലും പാതിരാവും.
പകലും പാതിരാവും Ott update
സീ5ലാണ് ചിത്രം ഡിജിറ്റൽ റിലീസിന് എത്തുന്നത്. ഏപ്രിൽ 28 മുതൽ പകലും പാതിരാവും ഒടിടിയിൽ സ്ട്രീം ചെയ്യും. മാസ് സിനിമകളിലൂടെ മലയാളസിനിമയ്ക്ക് സുപരിചിതനായ അജയ് വാസുദേവിന്റെ ഡാർക് ത്രില്ലർ ചിത്രമാണിത്. തിങ്കളാഴ്ച്ച നിശ്ചയം, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മനോജ് കെ.യുവും, നിർമാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ മലയോര പ്രദേശത്തുള്ള ആശ്രമത്തിൽ ഒരു അജ്ഞാതൻ വരുന്നതും, താമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നിഷാദ് കോയയാണ് ചിത്രത്തിന്റെ രചയിതാവ്. സ്റ്റീഫൻ ദേവസിയാണ് സംഗീതം. സാം സി.എസ് ത്രില്ലർ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് പകലും പാതിരാവും നിർമിച്ചത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.