KSRTC Bus Online Ticket Booking: കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ഇനി സ്വിഫ്റ്റ് വഴി

KSRTC Bus Online Ticket Booking: കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ഇനി സ്വിഫ്റ്റ് വഴി
HIGHLIGHTS

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങും സ്വിഫ്റ്റ് വഴിയാക്കി

എങ്ങനെ ഓൺലൈനായി ടിക്കറ്റ് എടുക്കാം എന്ന് താഴെ നൽകുന്നു

കെഎസ്ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ്ങും ഇനി സ്വിഫ്റ്റ് വെബസൈറ്റിലേക്ക്. യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാനാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 5 ചൊവ്വാഴ്ച മുതലുള്ള യാത്രകൾക്ക് റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും onlineksrtcswift.com എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

നേരത്തെ സ്വിഫ്റ്റ് ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റുകൾ രണ്ട് സൈറ്റുകൾ വഴിയായിരുന്നു ബുക്ക് ചെയ്തിരുന്നത്. കെഎസ്ആർടിസിയുടെ റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും ഒരുമിച്ചാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വിഫ്റ്റിന്‍റെ സൈറ്റിലേക്ക് ഇത് മാറ്റിയത്. വെബ്സൈറ്റിനു പുറമെ ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലും ബുക്കിങ് സൗകര്യം ലഭ്യമാണ്.

എങ്ങനെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം 

ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്: Online booking site: http://www.onlineksrtcswift.com
Mobile Application: ENTE KSRTC NEO OPRS (ANDROID)

കെഎസ്ആർടിസി സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സർവീസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് നടത്തുന്നത്. സെമി സ്ലീപ്പർ ബസുകൾ ഉൾപ്പെടെയാണിത്. തലസ്ഥാനത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ഹൈടെക് ഹൈബ്രിഡ് ബസും സർവീസ് നടത്തുന്നുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo