ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് ഉപയോഗിച്ച് ഭക്ഷണം വേവിക്കുന്ന അടുപ്പുകളാണ് ഇൻഡക്ഷൻ കുക്കറുകൾ
ഏറ്റവും പുതിയ Technology ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്ന രീതിയാണെന്ന് പറയാം
എന്നാൽ പലർക്കും ഇത് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കണമെന്നതിൽ ധാരണയില്ല
ഏറ്റവും പുതിയ Technology ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്ന രീതിയാണ് ഇൻഡക്ഷൻ കുക്കർ. ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് ഉപയോഗിച്ച് ഭക്ഷണം വേവിക്കുന്ന അടുപ്പുകളെയാണ് Induction stove, ഇൻഡക്ഷൻ കുക്കറുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.
മുമ്പൊക്കെ ഹോട്ടലുകളിൽ മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ഇൻഡക്ഷൻ സ്റ്റൌ എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാകും. LPG ഉൾപ്പെടുന്ന പാചക വാതകങ്ങളുടെ വില കുതിച്ചുയരുന്നതിനാൽ ഇത്തരം ഇലക്ട്രിക് ഉപകരണങ്ങളെ ആശ്രയിച്ച് ആഹാരം പാകം ചെയ്യുന്ന പ്രവണത വർധിച്ചിരിക്കുകയാണ്.
ഇൻഡക്ഷൻ കുക്കറുകളുടെ പ്രചാരം വർധിക്കുമ്പോഴും പലർക്കും ഇവ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് ധാരണയില്ല. ഇതൊരു ഇല്ക്ട്രിക് ഉപകരണമായതിനാൽ തന്നെ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്കും വഴിയൊരുക്കും. ഈ സാഹചര്യത്തിൽ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നതിൽ കേരള സ്റ്റേറ്റ് ഇല്ക്ട്രിസിറ്റി ബോർഡ്, KSEB ചില മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
Induction stove-ൽ ശ്രദ്ധ വേണമെന്ന് KSEB
കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് വിശദമാക്കുന്നത്. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബോർഡ് ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Induction stove ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…
ഫേസ്ബുക്കിൽ കെഎസ്ഇബി വിശദീകരിക്കുന്ന നിർദേശങ്ങൾ താഴെ നൽകിയിരിക്കുന്നു.
1500-2000 W ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.
കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.
പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.
കരുതൽ നന്നായി വേണം
കുക്കറിൽ പാകം ചെയ്യേണ്ട രീതിയാണ് കെഎസ്ഇബി വിവരിച്ചത്. ഇതിന് പുറമെ ഇൻഡക്ഷൻ അടുപ്പുകളിൽ എന്തെല്ലാം ചെയ്യണമെന്നും, അരുതെന്നും ചുവടെ വിശദീകരിക്കുന്നു.
കുക്കർ ഓണാക്കിയ ശേഷം അതിന് മുകളിൽ ഒഴിഞ്ഞ പാത്രങ്ങൾ വയ്ക്കരുത്. ക്രെഡിറ്റ് കാർഡുകൾ പോലുള്ള മാഗ്നറ്റിക് ചാർജ് അടങ്ങിയ വസ്തുക്കൾ സമീപത്തോ കുക്കറിന് മുകളിലോ അറിയാതെ വയ്ക്കരുത്.
കുക്കർ ഓണാക്കിയ ശേഷം പ്ലാസ്റ്റിക്, അലൂമിനിയോ ഫോയിൽ, പഞ്ചസാര പോലുള്ള വസ്തുക്കൾ അതിന് മുകളിൽ വയ്ക്കാതെ സൂക്ഷിക്കുക. ഇൻഡക്ഷൻ സ്റ്റൌവിന് മുകളിൽ എന്തെങ്കിലും തീയേറ്റ് ഉരുകിയെങ്കിൽ, കുക്കർ ഓഫാക്കിയ ശേഷം അവ എത്രയും പെട്ടെന്ന് തുടച്ചുമാറ്റുക.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.