ശ്രദ്ധിക്കുക! ബ്ലൂടൂത്ത് വഴിയുള്ള പുതിയ ഹാക്കിങ്ങിനെ കുറിച്ച് കൂടുതലറിയൂ…

Updated on 24-Jan-2023
HIGHLIGHTS

ബ്ലൂടൂത്ത് കണക്ഷൻ ഉള്ള ഡിവൈസുകളിലേക്ക് ഹാക്കർമാർ നുഴഞ്ഞു കയറാനുപയോഗിക്കുന്ന പുതിയ രീതിയാണ് ബ്ലൂബഗ്ഗിങ്

ബ്ലൂടൂത്ത് കണക്ഷൻ വഴി സൈബർ ആക്രമണം നടത്തുന്ന രീതിയാണിത്

ഡാറ്റ ചോർത്താനായി ഹാക്കർമാർ മാൽവെയർ ഉപയോഗിക്കുന്നു

ബ്ലൂടൂത്ത് (Bluetooth) കണക്ടിവിറ്റി ഉള്ള ഇയർഫോണുകളുടെ വരവ് വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. നിലവിലെ 90% സ്മാർട്ട്ഫോൺ (Smartphone) ഉപഭോക്താക്കളും ഹെഡ്ഫോണുകളും ഇയർ ബഡ്സുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഹാക്കിംഗ് തന്ത്രവുമായി സൈബർ ക്രിമിനലുകളും സൈബർ ലോകത്ത് എത്തിയിരിക്കുകയാണ്. കോളുകൾ, മെസേജുകൾ, ടെക്സ്റ്റുകൾ, കോണ്ടാക്ടുകൾ എന്നിവ ഹാക്ക് ചെയ്യാൻ ഹാക്കന്മാർ ഉപയോഗിക്കുന്ന പുതിയ രീതിയാണിത്. ഇതിനെ ബ്ലൂബഗ്ഗിങ് (Bluebugging) എന്ന് പറയുന്നു.

ബ്ലൂബഗ്ഗിങ് (Bluebugging) എന്നാൽ എന്ത്?

ഒരു സ്മാർട്ട്ഫോൺ ബ്ലൂബഗ്ഗ് ചെയ്തു കഴിഞ്ഞാൽ ഫോണിൻ്റെ എല്ലാ നിയന്ത്രണവും ഹാക്കർക്ക് ലഭിക്കും. സ്മാർട്ട് ഫോണിലെ സെൻസിറ്റീവ് ആയ എല്ലാ ഡാറ്റയും ഉപകരണത്തിൽ നിന്ന് ഹാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. ബ്ലൂടൂത്ത് ഇയർ ബഡുകളുടെയും ഹെഡ്ഫോണുകളുടെയും ഉപയോഗമാണ് സാധാരണയായി ഇതിനു വഴിയൊരുക്കുന്നത്. 10 മീറ്റർ അകലെയുള്ള ബ്ലൂടൂത്ത് ഓണായിട്ടുള്ള ഡിവൈസുകൾ ഹാക്ക് ചെയ്യാൻ ഇത്തരത്തിൽ കഴിയും. ബ്രൂട്ട് ഫോഴ്സ് (Brute force) രീതി ഉപയോഗിച്ചാണ് ഇത്തരം ഡിവൈസുകളിൽ ഹാക്കിംഗ് നടത്തുന്നത്. ഫോണിൽ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്ത് എല്ലാ ഡാറ്റ കൈക്കലാക്കാനും കോളുകളും മറ്റു മെസ്സേജുകളും ആക്സസ് ചെയ്യാനും വേണ്ടി മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നു. ഈ വിധത്തിൽ പണമിടപാട് നടത്താൻ പോലും സാധിക്കുന്നു.

ഹാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ

  1. ഉപയോഗിക്കാത്ത സമയത്ത് ബ്ലൂടൂത്ത് ഓഫ് ചെയ്യുക.
  2. ഓപ്പൺ പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക.
  3. സെൻസിറ്റീവ് ഡാറ്റ ഷെയർ ചെയ്യാതിരിക്കുക.
  4. ആൻറിവൈറസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക.
  6. സെറ്റിംഗ്സിൽ നിങ്ങളുടെ ഡിവൈസ് മറ്റ് ഡിവൈസുകൾക്ക് വിസിബിൾ ആകുന്നത് ഓഫാക്കുക
  7. ബ്ലൂടൂത്ത്  പെയറിങ് റിക്വസ്‌റ്റ്‌ പൊതു സ്ഥലത്ത് വെച്ച് അറിയാത്ത ഡിവൈസുകളിൽ നിന്ന് .സ്വീകരിക്കരുത്.
  8. പബ്ലിക് വൈഫൈ ആക്സസ് ചെയ്യുമ്പോഴെല്ലാം ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുക.
  9. ബ്ലൂടൂത്ത് കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകൾ പരിശോധിച്ചു ആവശ്യമില്ലാത്തവ നീക്കം ചെയ്യുക.
  10. ബ്ലൂടൂത്ത് ഡിവൈസിന്  നിങ്ങളുടെ പേര് നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇത്തരത്തിലുള്ള കരുതലുകൾ സ്വീകരിച്ചാൽ നിങ്ങളുടെ ഫോണുകളും ഹാക്കിങ്ങിൽ നിന്ന് സുരക്ഷിതമാകും.

 

Connect On :