ഇന്ത്യയിലെ രണ്ടാമത്തെ Apple സ്റ്റോറിനുള്ളിലെ കാഴ്ചകൾ!

ഇന്ത്യയിലെ രണ്ടാമത്തെ Apple സ്റ്റോറിനുള്ളിലെ കാഴ്ചകൾ!
HIGHLIGHTS

സാകേത് സ്‌റ്റോർ കമ്പനി സിഇഒ ടിം കുക്ക് ജനങ്ങൾക്കായി തുറന്നുകൊടുത്തു

സാകേത് സ്‌റ്റോർ ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ സ്‌റ്റോറാണിത്

സെലക്‌ട്സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിലാണ് സ്‌റ്റോർ സ്ഥിതി ചെയ്യുന്നത്

മുംബൈ (Mumbai)ക്ക് പിന്നാലെ ഡൽഹി (Delhi)യിലും ആപ്പിൾ (Apple) സ്‌റ്റോർ ആരംഭിച്ചിരിക്കുന്നു. ആപ്പിളി(Apple)ന്റെ സാകേത് (Saket) സ്‌റ്റോർ വ്യാഴാഴ്‌ച രാവിലെ 10 മണിക്കാണ് കമ്പനി സിഇഒ ടിം കുക്ക്  (Tim Cook) ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏപ്രിൽ 28ന് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ (Apple)സ്‌റ്റോറിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ (Apple) സ്‌റ്റോറാണിത്. 

ആപ്പിൾ സാകേത് സ്‌റ്റോറിന്റെ കൗതുക കാഴ്ചകൾ

സാകേത് (Saket) സ്‌റ്റോറിന്റെ കൗതുകകാഴ്ചകൾ പറഞ്ഞറിയിക്കാൻ ആവില്ല. നഗരത്തിന്റെ ഭൂതകാല ചരിത്ര അധ്യായത്തെ സൂചിപ്പിക്കുന്നവയാണ് പുതിയ സാകേത് (Saket) സ്റ്റോറിലെ ഡിസൈൻ. കമ്പനിയുടെ നിരവധി ഉൽപ്പന്നങ്ങളും ആപ്പിളി (Apple)ന്റെ മറ്റു ഡിവൈസുകളും പ്രദർശിപ്പിക്കുന്ന വൈറ്റ് ഓക്ക് ടേബിളുകളുള്ള തനത് രൂപകൽപന ചെയ്‌ത കർവ്ഡ് സ്‌റ്റോർഫ്രണ്ട് ഇവിടെയുമുണ്ട്.

ആപ്പിൾ (Apple) സാകേത് ഒരു ജീനിയസ് ബാർ അവതരിപ്പിക്കുന്നു, അവിടെ ഉപഭോക്താക്കൾക്ക് ജീവനക്കാരിൽ നിന്ന് ഉപദേശവും സഹായവും ലഭിക്കും. ഇവിടെ ഒരു പിക്കപ്പ് സോണും ഉണ്ട്. അതിനാൽ, വാങ്ങുന്നവർക്ക് ഏത് ആപ്പിൾ (Apple) ഉൽപ്പന്നവും ഓൺലൈനായി ഓർഡർ ചെയ്യാനും ഈ വിഭാഗത്തിൽ നിന്ന് അവ തിരഞ്ഞെടുക്കാനും കഴിയും.

അടുത്ത ഏതാനും വർഷങ്ങളിൽ കമ്പനി ഇന്ത്യയിൽ കൂടുതൽ സ്‌റ്റോറുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റേതൊരു ആപ്പിൾ (Apple) സ്‌റ്റോറും പോലെ, ആപ്പിൾ (Apple) സാകേത് (Saket) സ്‌റ്റോറും 100 ശതമാനം കാർബൺ ന്യൂട്രലാണ്. ഇന്ത്യയിൽ വിറ്റഴിച്ച 30,000 രൂപയിൽ കൂടുതലുള്ള സ്മാർട്ട്‌ഫോണുകളിൽ 65 ശതമാനവും ഐഫോണുകളാണ്. ഇന്ത്യയിലെ പ്രീമിയം സ്‌മാർട്ട്‌ഫോൺ സെഗ്‌മെന്റിൽ ആപ്പിളാണ് ആധിപത്യം പുലർത്തുന്നു. ല രാജ്യത്തെ ആപ്പിളിന്റെ വിപണി വിഹിതം ഇപ്പോഴും ചെറുതാണ്. ഈ രണ്ട് സ്‌റ്റോറുകളും തുറക്കുന്നത് ആപ്പിളിനെ ഇന്ത്യൻ വിപണിയെ കൂടുതൽ കൈയടക്കാൻ സഹായിക്കുന്നു. 

ടീം കുക്കിനെ കാണാൻ നീണ്ട നിര 

സാകേതി (Saket)ലെ സെലക്‌ട്സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിലാണ് സ്‌റ്റോർ സ്ഥിതി ചെയ്യുന്നത്. ആപ്പിളി(Apple)ന്റെ സിഇഒ ടിം കുക്കി  (Tim Cook) നെ കാണാൻ ജനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ആപ്പിൾ (Apple) ഉത്പന്നങ്ങൾ വാങ്ങാനും കാണുന്നതിനുമായി ആകാംക്ഷയോടെ കത്ത് നിന്ന് ഉപഭോക്താക്കൾ വളരെ ആവേശത്തിലായിരുന്നു. ഈ വന്ന ആൾക്കാരെ എല്ലാം സ്റ്റോറിലേക്കു സ്വാഗതം ചെയ്തത് ടീം കുക്ക്  (Tim Cook) തന്നെ ആയിരുന്നു. ആപ്പിൾ (Apple) സ്‌റ്റോർ കാണാൻ അതിരാവിലെ മുതൽ നൂറുകണക്കിന് ആളുകൾ പുറത്തു കാത്തിരുന്നു. 

സാകേത് സ്‌റ്റോറിൽ 70 ജീവനക്കാർ

ഡൽഹി സ്‌റ്റോർ മുംബൈയിലുള്ളതിനേക്കാൾ വളരെ ചെറുതാണ്. ആപ്പിൾ (Apple) സാകേത് (Saket) സ്‌റ്റോറിൽ ഇന്ത്യയിലെ 18 വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ജീവനക്കാരുണ്ട്. സന്ദർശകരെ സഹായിക്കുന്നതിനായി 15 ഭാഷകൾ സംസാരിക്കാനാകും. ജീവനക്കാരിൽ പകുതിയും സ്ത്രീകളാണ്.

 

Digit.in
Logo
Digit.in
Logo