Digital Gold എന്നാലെന്ത്?
ഫിസിക്കൽ ഗോൾഡിന്റെ ഓൺലൈൻ പതിപ്പാണ് ഡിജിറ്റൽ ഗോൾഡ്
ഒരു രൂപയ്ക്ക് പോലും 24 ക്യാരറ്റിൽ 99.99 ശതമാനം ശുദ്ധമായ സ്വർണം വാങ്ങാം
ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ 3% ജിഎസ്ടിയും ബാധകമാണ്
പരമ്പരാഗത ഇന്ത്യൻ കുടുംബങ്ങളിൽ സ്വർണത്തെ ഇപ്പോഴും ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമായാണ് കാണുന്നത്. സ്വർണത്തിന്റെ പുതിയ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഇന്നും പലർക്കും അറിവില്ല. ഭൗതിക വിനിമയങ്ങൾക്കപ്പുറം സ്വർണ്ണത്തിന്റെ ഡിജിറ്റൽ രൂപത്തെ കുറിച്ചും അതിന്റെ നിക്ഷേപ സാധ്യതകളെക്കുറിച്ചും പരിശോധിക്കാം.
എന്താണ് ഡിജിറ്റൽ ഗോൾഡ് ?
ഫിസിക്കൽ ഗോൾഡിന്റെ ഓൺലൈൻ പതിപ്പാണ് ഡിജിറ്റൽ ഗോൾഡ് (Digital Gold). അതായത് സ്വർണ്ണത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് സ്വർണം ഓൺലൈനിൽ വാങ്ങാൻ കഴിയും. ആവശ്യം വന്നാൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. ഡിജിറ്റൽ ഗോൾഡി (Digital Gold) ലൂടെ 1 രൂപയ്ക്ക് പോലും 24 ക്യാരറ്റിൽ 99.99 ശതമാനം ശുദ്ധമായ സ്വർണം വാങ്ങാം. ഏത് കമ്പനിയിൽ നിന്നാണോ ഡിജിറ്റലായി നമ്മൾ സ്വർണം വാങ്ങിക്കുന്നത് , ആ കമ്പനിയുടെ SAFE DEPOSITE wallet ഇൽ ആയിരിക്കും ഈ സ്വർണം സൂക്ഷിക്കുക. പണിക്കൂലി, പണിക്കുറവ് പോലുള്ള നഷ്ടങ്ങളൊന്നും ഡിജിറ്റൽ ഗോൾഡി (Digital Gold) ലൂടെ നമുക്ക് ഉണ്ടാവുകയുമില്ല എന്നതും ഡിജിറ്റൽ ഗോൾഡി (Digital Gold) ന്റെ പ്രത്യേകതയാണ്.
ഡിജിറ്റൽ സ്വർണം എവിടെ നിന്ന് വാങ്ങാം?
സേഫ് ഗോൾഡ് (SafeGold), എംഎംടിസി-പാംപ് (MMTC-PAMP) , ഓഗോമോണ്ട് ഗോൾഡ് (Augmont Gold) എന്നിങ്ങനെ മൂന്ന് കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ഡിജിറ്റൽ ഗോൾഡ് (Digital Gold) വിൽപ്പന നടത്തുന്നത്. കൂടാതെ പേ ടിഎം, ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ തുടങ്ങിയ പല മൊബൈൽ വോലറ്റുകൾ വഴിയും ഡിജിറ്റൽ ഗോൾഡ് (Digital Gold) വാങ്ങാൻ സാധിക്കും.
മറ്റ് ഗുണങ്ങൾ എന്തൊക്കെ
എത്ര കുറഞ്ഞ തുകയ്ക്ക് വേണമെങ്കിലും എതു സമയത്തും എവിടെ നിന്നും സ്വർണം വാങ്ങാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ഒരു ദിവസം പരമാവധി രണ്ടു ലക്ഷം വരെ മാത്രമെ ഡിജിറ്റൽ ഗോൾഡ് (Digital Gold) വാങ്ങാനാകൂ എന്നൊരു നിയന്ത്രണമുണ്ട്. നാണയമായോ, ബിസ്കറ്റ് ആയോ കിട്ടും. ആവശ്യപ്പെട്ടാൽ സ്വർണമായി തന്നെ കൈയിൽ കിട്ടും.
നഷ്ടമില്ലാതെ വിൽക്കുന്നതെങ്ങനെ?
ഡിജിറ്റൽ ഗോൾഡി (Digital Gold) ന് മികവുകൾ ഏറെയാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണം സൂക്ഷിക്കാനും നിങ്ങൾക്ക് എത്തിക്കാനുമുള്ള ചെലവുകൾ വിൽപന വിലയിൽ നിന്നാണ് കമ്പനി ഈടാക്കുക. അതായത് ഇതടക്കമുള്ള വിലയാകും വാങ്ങുമ്പോൾ നിങ്ങൾ നൽകേണ്ടത്. വിൽക്കുമ്പോൾ ഇതു കഴിച്ചുള്ള തുകയേ കിട്ടൂ. അതായത് വിലക്കുമ്പോൾ ഏകദേശം 3–5% വരെ കുറവായിരിക്കും. മേൽപ്പറഞ്ഞ ചെലവുകൾ ആണിത്. ഇവയ്ക്ക് പുറമേ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ 3% ജിഎസ്ടിയും ബാധകമാണ്. അതായത് വാങ്ങുമ്പോൾ ഉള്ള വിലയേക്കാൾ എട്ടു ശതമാനമെങ്കിലും വില വർധന ഉണ്ടായാൽ മാത്രമേ നഷ്ടം ഇല്ലാതെ വിൽപന നടത്താൻ സാധിക്കൂ.
ഡിജിറ്റൽ ഗോൾഡ് (Digital Gold) നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ
- സുരക്ഷിത സംഭരണം
- നിക്ഷേപ പരിധി ഇല്ല
- വായ്‌പയുടെ സെക്യൂരിറ്റിയായി ഉപയോഗിക്കാം