സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുതിച്ച സ്വർണവിലയ്ക്ക് ഇന്ന് വിശ്രമം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,560 രൂപയിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 400 രൂപയും, തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ 160 രൂപയും വർധിച്ചിരുന്നു.
ഈ മാസം ഭൂരിഭാഗം ദിവസങ്ങളിലും സ്വർണവില 45,000 രൂപയ്ക്ക് മുകളിലാണ്. മെയ് 1, മെയ് 2 തീയതികളിൽ മാത്രമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ Gold rate രേഖപ്പെടുത്തിയത്. അതായത്, മെയ് ഒന്നിനും രണ്ടിനും 44,560 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസമാണ് റെക്കോഡ് വേഗത്തിൽ Gold price കുതിച്ചുയർന്നത്.
സ്വർണവില ഇങ്ങനെ വൻമുന്നേറ്റം വരുത്തുന്നത് സ്വർണം നിക്ഷേപമായി കണക്കാക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്. പണപ്പെരുപ്പത്തിനെ പ്രതിരോധിക്കാനുള്ള സമർഥമായ നിക്ഷേപമാർഗമാണ് സ്വർണം വാങ്ങുന്നതെന്ന് പറയാം. മാത്രമല്ല, രാജ്യങ്ങൾ തമ്മിൽ കറൻസി വ്യത്യാസം വരുമ്പോൾ സ്വർണം ഏത് കറൻസിയിലേക്ക് പരിവർത്തനം ചെയ്യാനും സാധിക്കും. വിപണിയിൽ ചാഞ്ചാട്ടം വരുന്നതിന് പുറമെ, ദീർഘകാലാടിസ്ഥാനത്തിൽ മൂല്യത്തിന് ഉയർച്ച വരുന്ന ലോഹം കൂടിയാണ് സ്വർണം. അതിനാൽ തന്നെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് എന്തുകൊണ്ടും മികച്ച ആശയം തന്നെയാണ്.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല