സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച സ്വർണവില താഴുകയും ഇന്ന് ചാഞ്ചാട്ടമില്ലാത്തതും സ്വർണപ്രേമികൾക്ക് ആശ്വാസവാർത്തയാണ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയാണ്.
കഴിഞ്ഞ ആഴ്ചകളിലെല്ലാം Gold price വർധിച്ചിരുന്നു. എന്നാൽ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ കുറയുകയായിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4685 രൂപയുമാണ് വില വരുന്നത്. സ്വർണവിലയെ പല ഘടകങ്ങളാണ് ബാധിക്കുന്നത്. ആഗോള സാമ്പത്തിക മേഖലയും, പണപ്പെരുപ്പവുമെല്ലാം Gold price ഉയരാനും താഴേക്കിറങ്ങാനും കാരണമാകുന്നു. കേരളത്തിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും 8 കാരറ്റ് സ്വർണം ഒരു പവനായി കണക്കാക്കുന്നു. സ്വർണവില ഇന്ത്യയുടെ മറ്റ് പ്രധാന നഗരങ്ങളിലും എങ്ങനെയെന്ന് നോക്കാം…
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
സ്വർണവില പോലെ ഇന്ന് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളിയ്ക്ക് 79 രൂപയാണ് വിപണി വില. കഴിഞ്ഞ ശനിയാഴ്ച 3 രൂപ കുറഞ്ഞതാണ് വെള്ളിവിലയെ 80ൽ നിന്ന് താഴേക്ക് ഇറക്കിയത്. എന്നാൽ കഴിഞ്ഞ മാസമെല്ലാം വെള്ളിവില 80 രൂപയ്ക്ക് മുകളിലായിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് ആകട്ടെ 103 രൂപയാണ് വില വരുന്നത്.