കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി സ്വർണവില താഴുന്നതും, നിരക്കിൽ വലിയ മുന്നേറ്റമില്ലാത്തതും സ്വർണപ്രേമികൾക്ക് ആശ്വാസവാർത്തയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വിപണി വില 44,040 രൂപയായി. ഇത് 2 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതിനാൽ തന്നെ സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഇന്ന് അനുകൂല സമയമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 35 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 30 രൂപ കുറഞ്ഞ്, 4563 രൂപയിലുമെത്തി.
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
ജൂൺ 9 – 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
ജൂൺ 10- 44,400 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 11- 44,400 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 12- 44,320 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 13- 44,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 14- 44,040 രൂപ- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു
ഇന്ന് സ്വർണവില മാത്രമല്ല ആശ്വാസനിരക്കിൽ വരുന്നത്. വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 1 രൂപ താഴ്ന്നതോടെ 81 രൂപയാണ് വിപണിയിലെ വില. ഹാൾമാർക്ക് വെള്ളിയാകട്ടെ 103 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.