ഇന്ത്യൻ റെയിൽവേയുടെ ഭാവിയാണ് വന്ദേ ഭാരത് (Vande Bharat) എന്ന് കണക്കുകൂട്ടുന്നു. നിലവിൽ ഫ്ലൈറ്റുകൾ ഉപയോഗിക്കുന്നവർ പോലും ദൂരെയാത്രയ്ക്ക് വന്ദേ ഭാരതിലേക്ക് മാറുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രകടിപ്പിച്ചത്. ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന Vande Bharat ഇന്ന് മുതൽ കേരളത്തിലും ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
എന്നാൽ വാർത്തകളിലും വർത്തമാനത്തിലും ചർച്ചയാകുന്ന വന്ദേ ഭാരത് ട്രെയിനിന്റെ പ്രത്യേകത എന്തെന്നും, ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകൾ എന്തെല്ലാമെന്നും അറിയാം.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. മണിക്കൂറിൽ 180 കി.മീ വരെയാണ് ഇതിന്റെ വേഗത. കുറച്ചുകൂടി വ്യക്തമാക്കിയാൽ 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും Vande Bharat ട്രെയിനിന് സാധിക്കും. വേഗതയിൽ മാത്രമല്ല, യാത്രസംവിധാനങ്ങളിലും നൂതന സാങ്കേതിക വിദ്യകളും 180 ഡിഗ്രി വരെ തിരിയുന്ന സീറ്റുകൾ ഉൾപ്പെടെയുള്ള മികച്ച സൌകര്യങ്ങളും വന്ദേ ഭാരതിലുണ്ട്.
ഇന്ന് ഭക്ഷണം മാത്രം പോരല്ലോ, അതിനേക്കാൾ അത്യാവശ്യമായിരിക്കുകയാണ ഇന്റർനെറ്റ്. യാത്രക്കിടയിൽ network പ്രശ്നം വരുമെന്നതിനാൽ തന്നെ, വന്ദേ ഭാരതിലെ എല്ലാ കോച്ചുകളിലും നിങ്ങൾക്ക് വൈ-ഫൈ ലഭിക്കും. അതുപോലെ ഓട്ടോമാറ്റിക് ഡോറുകളും ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ട്രെയിനിലുണ്ട്.
ബയോ വാക്വം രീതിയിലാണ് ശുചിമുറികൾ. ഓരോ യാത്രക്കാരനും വേണ്ടി പ്രത്യേകം ലൈറ്റാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകൾ കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റും ട്രെയിൻ ഗാർഡും പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനവും ട്രെയിൽ ലഭ്യമാണ്.
വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ എല്ലാ കോച്ചുകളിലും യാത്രക്കാരുടെ വിവരങ്ങൾ അടങ്ങുന്ന 32 ഇഞ്ച് സ്‌ക്രീനുകളുണ്ട്. കൂടാതെ, അടുത്തിടെയായി മുംബൈ-സോലാപൂർ, മുംബൈ-സായിനഗർ ഷിർദി റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലാകട്ടെ Indian Railway സ്നേക് ഗെയിമുകളും, പാമ്പിന്റെ ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇപ്പോഴിതാ തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെ യാത്ര ചെയ്യാൻ വന്ദേ ഭാരതിൽ നിസ്സാരം 7 മണിക്കൂർ മതിയെന്നാണ് പറയുന്നത്.