IRCTC Refund Rule: കാൻസൽ ചെയ്ത എല്ലാ ടിക്കറ്റുകൾക്കും Refund ലഭിക്കില്ല, എന്താണ് IRCTC-യുടെ 4 മണിക്കൂർ നിബന്ധന?

IRCTC Refund Rule: കാൻസൽ ചെയ്ത എല്ലാ ടിക്കറ്റുകൾക്കും Refund ലഭിക്കില്ല, എന്താണ് IRCTC-യുടെ 4 മണിക്കൂർ നിബന്ധന?
HIGHLIGHTS

ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞ് റീഫണ്ട് ലഭിക്കാൻ ശ്രദ്ധിക്കേണ്ടതെന്തെന്ന് അറിയാമോ?

IRCTC Refund Rule കൃത്യമായി ധാരണ ഇല്ലെങ്കിൽ പണം നഷ്ടമാകും

TDR ഫയൽ ചെയ്ത് നിങ്ങൾക്ക് റീഫണ്ട് ക്ലെയിം ചെയ്യാനാകും

ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖല സേവനമാണ് IRCTC അഥവാ Indian Railway. വിവിധ സംസ്ഥാനങ്ങളിലുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇന്ത്യൻ റെയിൽവേയെയാണ്. എന്നാൽ IRCTC Refund Rule കൃത്യമായി ധാരണ ഇല്ലാത്തതിനാൽ പലർക്കും അടച്ച പണം തിരികെ ലഭിക്കാതെ വരുന്നു. അല്ലെങ്കിൽ അധികം പണം നഷ്ടമാകുന്നു.

IRCTC Refund പോളിസി

പ്രത്യേകിച്ച് e-ticket എടുക്കുന്നവർ ടിക്കറ്റ് കാൻസലേഷനിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ആദ്യം നിങ്ങൾ ഐആർടിസി റീഫണ്ട് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞ് റീഫണ്ട് ലഭിക്കാൻ ശ്രദ്ധിക്കേണ്ടതെന്തെന്ന് ഇന്ത്യൻ റെയിൽവേ തന്നെ വിശദീകരിക്കുന്നു.

IRCTC റീഫണ്ട് ലഭിക്കാൻ എന്തുചെയ്യണം?

നിങ്ങളുടെ റെയിൽവേ ടിക്കറ്റ് Cofirm ആകുകയോ, ചാർട്ട് തയ്യാറായിക്കഴിഞ്ഞാലോ ടിക്കറ്റ് റദ്ദാക്കാൻ സാധിക്കില്ല. എന്നാലും നിങ്ങളുടെ സോണൽ ഓഫീസിനും ഓഫീസറിനും അനുസരിച്ചിരിക്കും റീഫണ്ട് ലഭിക്കുമോ ഇല്ലയോ എന്നറിയാൻ.

ഒരുപക്ഷേ നിങ്ങളുടെ കാൻസൽ ടിക്കറ്റിന് റീഫണ്ടിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് TDR അഥവാ ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് ഫയൽ ചെയ്യാം.
TDR ഫയൽ ചെയ്യുന്നത് എങ്ങനെയെന്നും ഇതിലൂടെ റീഫണ്ട് എങ്ങനെ ലഭിക്കുമെന്നും നോക്കാം.

ചാർട്ട് തയ്യാറാക്കിയ ശേഷം, റെയിൽവേ ടിക്കറ്റ് കാൻസൽ ചെയ്ത് പണം തിരികെ ലഭിക്കാൻ TDR മാത്രമാണ് ഉപയോഗിക്കാനാകുക. എന്നാൽ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പാണ് കാൻസൽ ചെയ്യുന്നതെങ്കിൽ ടിഡിആർ ഫയൽ ചെയ്യേണ്ട ആവശ്യമില്ല.

Indian Railway പറയുന്നത് ഇങ്ങനെ…

ചാർട്ട് തയ്യാറാക്കിയതിന് ശേഷം ടിക്കറ്റ് കാൻസൽ ചെയ്യുന്നവർ ഓൺലൈനായി ടിഡിആർ ഫയൽ ചെയ്യേണ്ടതുണ്ട്. മാത്രമല്ല നിങ്ങൾക്ക് റീഫണ്ട് ലഭിച്ചോ ഇല്ലയോ എന്ന് ട്രാക്കിങ്ങിലൂടെ മനസിലാക്കാനും സാധിക്കും.

എങ്കിലും റീഫണ്ടിനുള്ള അഭ്യർഥന സ്വീകരിക്കണമോ വേണ്ടയോ എന്നതിലും, ടിഡിആർ വഴി അപ്ലൈ ചെയ്തവർക്ക് റീഫണ്ട് തുക എത്ര ലഭിക്കുമെന്നതിലും, സോണൽ റെയിൽവേയാണ് തീരുമാനം എടുക്കുന്നത്. ഇവിടെ ഐആർടിസിയ്ക്ക് നടപടി എടുക്കാനാകില്ല.

TDR ഫയൽ ചെയ്യുന്നതിലെ നിബന്ധന

ബുക്ക് ചെയ്ത് സീറ്റ് ഉറപ്പായ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിൽ മാത്രമാണ് ഓൺലൈനായി ടിഡിആർ അപ്ലൈ ചെയ്യാനാകൂ. നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുക്കാത്ത ടിക്കറ്റുകളാണെങ്കിൽ, അതായത് ഓൺലൈൻ ബുക്ക് ചെയ്ത ടിക്കറ്റുകളാണെങ്കിൽ അത് ഓൺലൈനായി റദ്ദാക്കി, ശേഷം TDR ഫയൽ ചെയ്യാനാകുമെന്ന് IRCTC വിശദീകരിക്കുന്നു.

എന്താണ് IRCTC-യുടെ 4 മണിക്കൂർ നിബന്ധന?
എന്താണ് IRCTC-യുടെ 4 മണിക്കൂർ നിബന്ധന?

എന്നാൽ ഇ-ടിക്കറ്റുകളല്ലാതെ, റെയിൽവേ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെങ്കിൽ, നിങ്ങൾ ആദ്യം റെയിൽവേ സ്റ്റേഷനിൽ നിന്ന് അല്ലെങ്കിൽ ഓഫ് ലൈനായി ടിക്കറ്റ് കാൻസൽ ചെയ്ത് തുടർന്ന് TDR ഫയൽ ചെയ്യണം.

കൂടുതലറിയാൻ IRCTC വെബ്സൈറ്റ് സന്ദർശിക്കൂ… Click here

എന്നാൽ ശ്രദ്ധിക്കുക, ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുകയോ ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യുകയോ വേണം. അല്ലാത്ത പക്ഷം Confirm ticket-കളിൽ റീഫണ്ട് അനുവദിക്കുകയില്ല.

Read More: Insufficient balance? ഇനി അക്കൗണ്ടിൽ പണമില്ലെങ്കിലും UPI പേയ്മെന്റ് ഈസി!!!

എങ്കിലും RAC ടിക്കറ്റുകളിൽ ഇത് വ്യത്യസ്തമാണ്. ആർഎസി ടിക്കറ്റുകൾ കാൻസൽ ചെയ്യുകയാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് കാൻസൽ ചെയ്യാനാകും. തുടർന്ന് ടിഡിആർ ഫയൽ ചെയ്താൽ റീഫണ്ടിന് യോഗ്യരാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo