മെയ് 5ന് തിയേറ്ററിലെത്തുന്നതിന് മുമ്പ് ചർച്ചയായ ചിത്രമാണ് ദി കേരള സ്റ്റോറി. കാരണം, ട്രൂ സ്റ്റോറി എന്ന ടാഗ് ലൈനിൽ സുദീപ്തേ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം അടിസ്ഥാനപരമായി സത്യമല്ലെന്ന് കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. ചില പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടിലും പ്രചാരണാർഥവുമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും വിമർശനം പരക്കെ ഉയരുന്നുണ്ട്.
ഇതിന് പിന്നാലെ തമിഴ് നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ The Kerala Storyയുടെ പ്രദർശനം നിരോധിച്ചു. ഇത്രയും വിമർശനം നേരിട്ട ചിത്രത്തിൽ യഥാർഥ സംഭവങ്ങളുണ്ടോ ഇല്ലയോ എന്ന കൌതുകം നിങ്ങൾക്കുമുണ്ടായിരിക്കും. അങ്ങനെയെങ്കിൽ ദി കേരള സ്റ്റോറി തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഓൺലൈനിൽ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി എന്നിവരാണ് ദി കേരള സ്റ്റോറിയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ബംഗാൾ സംവിധായകൻ സുദീപ്തോ സെൻ ആണ് ഹിന്ദി ചിത്രം ഒരുക്കിയത്. സിനിമ ഒടിടിയിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് Zee5 OTT ആപ്പ് ഉപയോഗിക്കാം. Zee5 വെബ്സൈറ്റ് വഴിയും ദി കേരള സ്റ്റോറി കാണാം. പുതിയ വരിക്കാർക്ക് പാസ്‌വേഡ്, ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. യൂസർനെയിമും നൽകി ലോഗിൻ ചെയ്യുക. ശേഷം സെർച്ച് ടാബിൽ നിന്ന് The Kerala Story എന്ന് ടൈപ്പ് ചെയ്ത് സിനിമ ആസ്വദിക്കാം.
399 രൂപയുടെ സീ5 സബ്സ്ക്രിപ്ഷന് 12 മാസത്തെ വാലിഡിറ്റി വരുന്നു. 599 രൂപയ്ക്കാണെങ്കിൽ, ഒരു വർഷത്തേക്ക് Zee5 Premium HD plan ലഭിക്കും. 1499 രൂപയ്ക്ക് 12 മാസത്തെ കാലയളവിൽ Zee5 Premium 4K plan ലഭിക്കുന്നതാണ്.
ഏറ്റവും കൂടുതൽ തെന്നിന്ത്യൻ ചലച്ചിത്രങ്ങൾ വരുന്ന ഒടിടി പ്ലാറ്റ്ഫോം കൂടിയാണിത്. 12 ഭാഷകളിലായാണ് സീ5ൽ ടിവി ഷോകളും, മ്യൂസിക്കും സിനിമകളും പ്രദർശിപ്പിക്കുന്നത്.
Essel Groupഉം ALTBalajiയും പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ടുള്ള ഒടിടി സേവനമാണ് സീ5. മൊബൈൽ സബ്സ്ക്രിപ്ഷൻ, പ്രീമിയം HD, പ്രീമിയം 4K എന്നിവയാണ് Zee5ന്റെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ.