ഈ വർഷം എത്തിയ ബെസ്റ്റ് പ്രീമിയം ഫോണാണ് Samsung Galaxy S24. ഫോണിലെ പ്രധാന ഫീച്ചറായിരുന്നു Circle To Search AI. ഇത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകുന്നു.
സാംസങ്ങിന് പുറമെ ഗൂഗിൾ പിക്സൽ ഫോണുകളിലും ഈ സേവനം ലഭിക്കുന്നുണ്ട്. Pixel 8, Pixel 8 Pro എന്നിവയിൽ മാത്രമാണ് ഈ ഫീച്ചറുള്ളത്. ചിത്രങ്ങൾക്ക് ചുറ്റും സർക്കിൾ വരച്ച് സെർച്ച് ചെയ്യുന്ന ഫീച്ചറാണ്. അതിനാലാണ് സർക്കിൾ ടു സെർച്ച് എന്ന് ഈ ഫീച്ചറിന് പേര് വന്നിരിക്കുന്നത്.
ഇതൊരു AI പവർ ടൂളാണ്. സാംസങ് ഗാലക്സി എസ്24 സീരീസിലെ S24, S24+, S24 അൾട്രാ എന്നീ എഡിഷനുകളിലാണ് ഈ ഫീച്ചർ വരുന്നത്. ഗൂഗിളിന്റെ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളിലും സർക്കിൾ ടു സെർച്ച് ഫീച്ചറുണ്ട്.
ഓരോ ആപ്ലിക്കേഷനിലും കാണാവുന്ന ചിത്രത്തിനോ വാചകത്തിനോ ചുറ്റും ഒരു സർക്കിൾ വരയ്ക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാം.
നിങ്ങൾക്ക് സർക്കിൾ ടു സെർച്ച് എഐ ടൂൾ ഉപയോഗിക്കാൻ എസ് പെൻ ഉപയോഗിക്കാം. അല്ലെങ്കിൽ വിരൽ ഉപയോഗിച്ചും വരയ്ക്കാം. ഇത് നിങ്ങളെ Google റിസൾട്ട് പേജിലേക്ക് കൊണ്ടുപോകും. ഇവിടെ നിങ്ങൾക്ക് ഒബ്‌ജക്റ്റിനെയോ വാചകത്തെയോ കുറിച്ചുള്ള വിവരങ്ങൾ കാണാനാകും.
ഈ ഫീച്ചറിനായി ഫോണിലെ സെല്ലുലാർ ഡാറ്റ ഓണാക്കിയാൽ മതി. സർക്കിൾ ടു സെർച്ച് ഓപ്ഷനായി ആദ്യം ഹോം ബട്ടൺ അമർത്തിപ്പിടിക്കുക. ശേഷം ജെസ്റ്റർ നാവിഗേഷൻ ബാറിൽ ദീർഘനേരം അമർത്തിപ്പിടിക്കുക.
ഇതിൽ ട്രൈ ഇറ്റ് നൌ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. Google-ൽ സെർച്ച് ചെയ്യാൻ ഏതെങ്കിലും ആപ്ലിക്കേഷൻ സന്ദർശിച്ച് അതിലെ ചിത്രത്തിനോ വാചകത്തിനോ ചുറ്റും വൃത്തം വരയ്ക്കുക. ഇതിന് ശേഷം ഏത് ഭാഗത്താണോ വരയ്ക്കേണ്ടത് അതിന് ചുറ്റും സർക്കിൾ വരയ്ക്കുക.
ഇതിന് ശേഷം ഗൂഗിൾ പേജ് ദൃശ്യമാകും. ഇവിടെ ടു-ഫിംഗർ പിഞ്ച് മോഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സൂം ഇൻ ചെയ്യാം. സെർച്ച് ബോക്സിൽ സ്റ്റൈൽ സെലക്ട് ചെയ്ത് ഫിൽട്ടർ ചെയ്യാവുന്നതാണ്.
READ MORE: Motorola G04 Launch Soon: ആൻഡ്രോയിഡ് 14 OS, 5000mAh ബാറ്ററി: 10000 രൂപ ബജറ്റിൽ Moto G04 എന്ന് വരും!
ഇതിന് ശേഷം ബാക്ക് ബട്ടൺ ഉപയോഗിക്കാവുന്നതാണ്. പിന്നീട് സെർച്ച് വിൻഡോയുടെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക. ഇവിടെ മുമ്പത്തെ ആപ്ലിക്കേഷനിലേക്ക് പോകുന്നതിന് മുമ്പ് മുകളിൽ ഇടത് കോണിലുള്ള X ബട്ടൺ ടാപ്പ് ചെയ്യുക.
എന്നാൽ സർക്കിൾ ടു സെർച്ച് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ബാങ്കിംഗിലോ മറ്റ് സെൻസിറ്റീവ് ആപ്പുകളിലോ സർക്കിൾ ടു സെർച്ച് ഫീച്ചർ ഉപയോഗിക്കരുത്. കാരണം ചില സെക്യൂരിറ്റി പ്രശ്നങ്ങൾ നേരിട്ടേക്കും.
സർക്കിൾ ടു സെർച്ച് പേജിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുമ്പോൾ ലഭിക്കും.