YouTube Channel: Simple സ്റ്റെപ്പിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങാം, വരുമാനം നോക്കുന്നവർക്ക്…

Updated on 02-Dec-2024
HIGHLIGHTS

യൂട്യൂബറാകാൻ നിങ്ങളും ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഗൈഡിതാ...

ക്രിയേറ്റിവിറ്റിയും ചുറ്റുപാടും എല്ലാം അറിഞ്ഞു വേണം ചാനൽ തുടങ്ങാൻ...

വെറുതെ യൂട്യൂബ് തുടങ്ങുന്നതിന് പകരം, വിജയകരമായി ഒരു യൂട്യൂബ് ചാനൽ എങ്ങനെ ആരംഭിക്കാം?

കൃത്യമായ വരുമാനമില്ലാത്തവർക്കും YouTube Channel ഒരു മാർഗമാണ്. യൂട്യൂബറാകാൻ നിങ്ങളും ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഗൈഡാണ് ഇവിടെ വിശദീകരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഐഫോൺ വേണം, മുന്തിയ ഫോൺ വേണം എന്ന ധാരണ വേണ്ട. അത്യവശ്യം ക്ലാരിറ്റിയിൽ YouTube Video ക്രിയേറ്റ് ചെയ്താൽ മതി.

YouTube Channel തുടങ്ങാനുള്ള ഗൈഡ്

എന്നാൽ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് ഇത് മാത്രമല്ല കടമ്പ. പതിയെ പതിയെ ആയാലും യൂട്യൂബ് വീഡിയോസിന് ദശലക്ഷക്കണക്കിന് വ്യൂസ് ലഭിച്ചാൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വരുമാനം നേടാം. യൂട്യൂബ് ക്രിയേറ്ററാകുന്ന ഒരേയൊരു വ്യക്തി നിങ്ങളല്ല എന്നത് ഓർക്കുക. നിങ്ങൾക്ക് ചുറ്റും, നിങ്ങൾ ചിന്തിക്കുന്ന രീതിയിലുള്ള യൂട്യൂബ് വീഡിയോകൾ ദശലക്ഷക്കണക്കിനുണ്ട്. അതിൽ ക്രിയേറ്റിവിറ്റിയും ചുറ്റുപാടും എല്ലാം അറിഞ്ഞു വേണം ചാനൽ തുടങ്ങാനും, വീഡിയോ എടുക്കാനും.

വെറുതെ യൂട്യൂബ് തുടങ്ങുന്നതിന് പകരം, വിജയകരമായി ഒരു യൂട്യൂബ് ചാനൽ എങ്ങനെ ആരംഭിക്കാമെന്ന് അറിയുക. ഇതിന് ഉപയോഗപ്പെടുന്ന ടിപ്സ് ആണ് ഇവിടെ വിശദീകരിക്കുന്നത്.

YouTube Channel തുടങ്ങാനുള്ള ഗൈഡ്

എങ്ങനെ ഒരു YouTube Channel ആരംഭിക്കാം?

ആദ്യം നിങ്ങൾ യൂട്യൂബ് ചാനലിനായി ഒരു ഗൂഗിൾ അക്കൗണ്ട് തുറക്കണം. നിങ്ങൾക്ക് ഇതിനകം ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അത് മതി. ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ നിന്ന് പണം കിട്ടുന്ന സമയത്ത് ഗുണം ചെയ്യും. കാരണം Google AdSense ഈ അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഇനി യൂട്യൂബ് ചാനലിലേക്ക് നീങ്ങാം… യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യാൻ വെറും 4 സ്റ്റെപ്പ് മതി.

യൂട്യൂബ് ചാനലിന് പ്രധാന ഘട്ടങ്ങൾ

  • ആദ്യം യൂട്യൂബിൽ സൈൻ ഇൻ ചെയ്യുക. ഇതിനായി മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ഇവിടുത്തെ മെനുവിൽ നിന്ന് ക്രിയേറ്റ് എ ചാനൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ശേഷം പ്രൊഫൈൽ ചിത്രം അപ്‌ലോഡ് ചെയ്‌ത് ചാനലിന് നൽകാൻ ഉദ്ദേശിക്കുന്ന പേര് കൊടുക്കാം.
  • ഈ പ്രൊഫൈൽ പിക്ചർ റൌണ്ടോ ചതുരമോ ആകാം. 800 X 800 പിക്സൽ സൈസുള്ളതായിരിക്കണം.
  • താഴെ വലത് വശത്ത് ക്രിയേറ്റ് എ ചാനൽ ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക.

അങ്ങനെ യൂട്യൂബ് ചാനൽ ആയിക്കഴിഞ്ഞു. ഇനി ആവശ്യമുള്ളത് ഫോൺ നമ്പർ സ്ഥിരീകരിക്കേണ്ട ഘട്ടങ്ങളാണ്.

Also Read: OTP New Rules: Aadhaar, Bank സർവ്വീസ് OTP ഇനി തടസ്സപ്പെടുമോ? വാർത്തകളിലെ സത്യമെന്ത്?

ഫോൺ നമ്പർ ഉറപ്പിക്കാൻ പ്രൊഫൈൽ ചിത്രത്തിൽ വീണ്ടും ക്ലിക്ക് ചെയ്ത് മെനുവിൽ നിന്ന് YouTube Studio തിരഞ്ഞെടുക്കുക. ഇടത് വശത്ത് കാണുന്ന Settings ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ചാനൽ എന്ന ഓപ്ഷനിൽ വലത് ഭാഗത്ത് വരുന്ന, ഫീച്ചർ എലിജിബിലിറ്റിയിൽ ക്ലിക്ക് ചെയ്യാം.

ഇതിന് താഴെ ചില ഓപ്ഷനുകൾ വരുന്നു. ഇതിലെ രണ്ടാമത്തെ ഓപ്ഷനായ intermediate features ക്ലിക്ക് ചെയ്യുക.

ശേഷം വേരിഫൈ ഫോൺ നമ്പർ എന്ന് കാണാം. തുടർന്ന് ചാനലിന് വാട്ടർമാർക്കും, ബാനറും കൊടുക്കാവുന്നതാണ്. നിങ്ങളുടെ വീഡിയോ മറ്റാരും പകർത്താതിരിക്കാൻ വാട്ടർമാർക്ക് സഹായിക്കും. ചാനൽ ബാനറെന്നാൽ, ചാനലിന്റെ ഹോം പേജിന് ഏറ്റവും മുകളിലായി കാണുന്ന നീളമുള്ള ഫോട്ടോയാണ്.

ഇതിന് ശേഷം നിങ്ങളുടെ യൂട്യൂബ് ചാനൽ എന്ത് വിഷയമാണ് ഫോക്കസ് ചെയ്യുന്നതെന്ന് വിശദീകരിക്കാം. ഇത് ABOUT സെക്ഷനിൽ പോയി നൽകാവുന്നതാണ്. അതുപോലെ കുക്കിങ് വീഡിയോ ആണോ, കോമഡി, ഗെയിമിങ്, ബിസിനസ്, ഹെൽത്ത് വിഷയങ്ങളാണോ എന്നത് niche ഭാഗത്ത് കൊടുക്കാം. ഇതിലൂടെ നിങ്ങൾ ഏത് കാഴ്ചക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് ഈസിയായി മനസിലാക്കാം. (സ്രോതസ്സ്: vidiq)

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :