ghibli
സോഷ്യൽ മീഡിയ മുഴുവൻ Studio Ghibli ഫോട്ടോകളാണല്ലോ! സ്റ്റുഡിയോ ഗിബ്ലിയുടെ ഐക്കണിക് ആനിമേഷൻ സ്റ്റൈൽ തന്നെയാണ് ഇതിലെ പ്രധാന ആകർഷകം. OpenAI-യുടെ ChatGPT ഉപയോഗിച്ച് ഇപ്പോൾ ഫോട്ടോകോൾ റിക്രിയേറ്റ് ചെയ്യാം. ഇതിനാൽ ഗിബ്ലി AI മോഡൽ അടുത്തിടെ വൈറലാവുകയാണ്. മൈ നെയ്ബർ ടൊട്ടോറോ, സ്പിരിറ്റഡ് എവേ തുടങ്ങിയ ക്ലാസിക്കുകൾക്ക് സമാനമായ ഒരു ആനിമേഷൻ ഫോട്ടോകളാണ് സ്റ്റുഡിയോ ഗിബ്ലി വഴി ക്രിയേറ്റ് ചെയ്യപ്പെടുന്നത്.
എല്ലാവരും ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യുന്ന ഗിബ്ലി സ്റ്റൈൽ ഫോട്ടോ നമുക്കും പരീക്ഷിച്ച് നോക്കിയാലോ!
ചാറ്റ്ജിപിടിയുടെ Studio Ghibli നിങ്ങൾ ട്രൈ ചെയ്തോ? ട്രൈ ചെയ്തിട്ടും കിട്ടാത്തവർക്ക് ഇമേജ് എഡിറ്റ് ചെയ്യാൻ ചില പോം വഴികളുണ്ട്. എങ്ങനെയാണ് സ്റ്റുഡിയോ ഗിബ്ലി വഴി ഇമേജ് എഡിറ്റ് ചെയ്യുന്നതെന്നും, എന്ത് പ്രോംറ്റാണ് ഇതിനായി കൊടുക്കേണ്ടതെന്നും നോക്കാം.
ചിലർക്ക് ഗിബ്ലി-സ്റ്റൈൽ ഇമേജുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയാത്തതിന്റെ കാരണം ശരിയായ പ്രോംപ്റ്റ് ഉപയോഗിക്കാത്തതിനാലാണ്. ഗിബ്ലിയിൽ ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ഇമേജുകൾ സൃഷ്ടിക്കുന്നതിനാണ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ഡിസൈൻ ചെയ്തിരിക്കുന്നത്.
എന്നാൽ പലർക്കും സ്റ്റുഡിയോ ഗിബ്ലിയിൽ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നില്ല. എങ്ങനെ ChatGPT വഴി സ്റ്റുഡിയോ ഗിബ്ലി ഇമേജുകൾക്ക് പ്രോംറ്റ് നൽകാമെന്നും, ഇമേജുണ്ടാക്കാമെന്നും നോക്കാം.
ഇതിനായി ആദ്യം ChatGPT തുറക്കുക. ശേഷം ഒരു ഇമേജ് അപ്‌ലോഡ് ചെയ്യുക. നിങ്ങൾക്ക് ഗിബ്ലി സ്റ്റൈലാക്കി മാറ്റാനുള്ള ഫോട്ടോയാണ് നൽകേണ്ടത്. ശേഷം ഇവിടെ പ്രോംപ്റ്റ് ചേർക്കുക. Turn this into Ghibli style studio എന്ന രീതിയിൽ നിങ്ങൾക്ക് ഗിബ്ലി സ്റ്റൈൽ ഫോട്ടോയ്ക്ക് വേണ്ടി പ്രോംറ്റ് കൊടുക്കാം.
എന്നിട്ട് സെൻഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം. ഇവിടെ നിങ്ങളുടോ ടാസ്ക് കംപ്ലീറ്റായിരിക്കുന്നു. ഇനി 30 മുതൽ 40 സെക്കൻഡിനുള്ളിൽ ഇമേജ് ക്രിയേറ്റാവുന്നതാണ്.
ഈ പ്രോംപ്റ്റ് പലർക്കും ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചാറ്റ്ജിപിടി ഇല്ലാത്തവർക്ക് മറ്റ് എഐ വഴിയും ഇമേജുകൾ സൃഷ്ടിക്കാം. ഇതിനായി നിങ്ങൾക്ക് എക്സ് എഐ ഉപയോഗിക്കാവുന്നതാണ്.
മസ്കിന്റെ Grok AI പ്ലാറ്റ്‌ഫോമിലൂടെയും നിങ്ങൾക്ക് ഗിബ്ലി എഐ പോലുള്ള ഇമേജുകൾ ക്രിയേറ്റ് ചെയ്യാം. ഇതിനായി, “x.ai” വെബ്‌സൈറ്റ് തുറക്കുക. ഇത് തുറന്ന് Try Grok എന്ന് ക്ലിക്ക് ചെയ്യുക. ശേഷം ഒരു ഇമേജ് അപ്‌ലോഡ് ചെയ്യുക. ഇവിടെ പ്രോംപ്റ്റ് ചേർക്കുക. Ghibli ആനിമേഷൻ സ്റ്റൈലിലാക്കി ഒരു ഇമേജ് ക്രിയേറ്റ് ചെയ്യാം. ശേഷം Send ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Also Read: സർവം AI ഉപയോഗിച്ച് Aadhaar സേവനങ്ങൾക്ക് ചട്ടക്കൂട്, ഇനി ഒരു കളിയും നടക്കില്ല!