യമഹ ആരാധകരേ, അപ്പോൾ ഏറ്റവും പുതിയ ബൈക്ക് ബുക്ക് ചെയ്താലോ!

യമഹ ആരാധകരേ, അപ്പോൾ ഏറ്റവും പുതിയ ബൈക്ക് ബുക്ക് ചെയ്താലോ!
HIGHLIGHTS

യമഹ മോട്ടോർസ് MT-15 V2 എന്ന ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു

യമഹ MT-15 V2 എങ്ങനെ ബുക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം

ബുക്കിംഗ് തുക ഓരോ ഡീലർഷിപ്പുകൾക്കും ഓരോ സ്ഥലങ്ങൾക്കും വ്യത്യസ്തമായിരിക്കും.

ബൈക്ക് വിപണിയിൽ ഏറ്റവും ജനപ്രീതിയാർജിച്ച കമ്പനിയാണ് യമഹ മോട്ടോർസ്. യമഹ മോട്ടോർസ് യമഹ MT-15 V2 എന്ന ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. യമഹ MT-15 V2 എങ്ങനെ ബുക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം.

ബുക്കിംഗ് തുക ഓരോ ഡീലർഷിപ്പുകൾക്കും ഓരോ സ്ഥലങ്ങൾക്കും വ്യത്യസ്തമായിരിക്കും.  ചില നഗരങ്ങളിൽ 1000 രൂപയ്ക്ക് ബുക്ക് ചെയ്യാമെങ്കിലും മറ്റ് സ്ഥലങ്ങളിൽ 10,000 രൂപ വരെ ചെലവാക്കേണ്ടി വരും. ഓരോ ഡീലർഷിപ്പിനും ബുക്കിംഗ് തുക വ്യത്യസ്തമായിരിക്കും. ബൈക്കുകൾക്കായുള്ള വെയ്റ്റിംഗ് പോലും ഒരു മാസം മുതൽ മൂന്ന് മാസം വരെയാണ്.

Yamaha MT 15 V2 ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

  • www.yamaha-motor-india.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കയറുക  
  • ബൈക്കും ഒരു ഡീലറെയും സെലക്ട് ചെയ്യുക 
  • ബൈക്കിന്റെ നിറം തിരഞ്ഞെടുക്കുക.
  • അടുത്തുള്ള ഡീലർഷിപ്പ് സ്ഥലം ലഭിക്കാൻ ലൊക്കേഷൻ ആക്‌സസ് നൽകുക 
  • ഉപഭോക്താവിന്റെ വിവരങ്ങൾ നൽകുക 
  • ഉപഭോക്താവിന്റെ  പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, വിലാസം എന്നിവ നൽകുക 
  • പേയ്‌മെന്റ് വിവരങ്ങൾ അന്വേഷിച്ചറിയുക 
  • പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത്‌ പേയ്‌മെന്റ് പൂർത്തിയാക്കുക
Nisana Nazeer
Digit.in
Logo
Digit.in
Logo