വൈദ്യുതി ബിൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഓൺലൈൻ കുറ്റകൃത്യങ്ങൾ, അതായത് electricity bill scam വ്യാപകമാവുകയാണ്. ഇലക്‌ട്രിസിറ്റി ഓഫീസിൽ നിന്ന് അയക്കുന്നതായി അവകാശപ്പെട്ട് മെസേജുകളും മറ്റും മൊബൈൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.
നിങ്ങൾ വൈദ്യുതി വിനിയോഗത്തിന് പണമടച്ചിട്ടില്ലെന്നും, അതിനാൽ വൈദ്യുതി ബന്ധം ഉടനടി വിച്ഛേദിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഉടനടി വൈദ്യുതി ബിൽ അടയ്ക്കണമെന്നും ഈ മെസേജുകളിൽ ആവശ്യപ്പെടുന്നു. ഇത് കണ്ട് പരിഭ്രാന്തരായ കുറേ ഉപഭോക്താക്കൾ തിടുക്കത്തിൽ പണം അടച്ചതായും, പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയെന്നുമാണ് ഇപ്പോൾ വരുന്ന വാർത്ത.
വാട്സ്ആപ്പ് വഴിയും ഫോണിൽ SMS ആയുമാണ് മെസേജ് വരുന്നത്. ‘പ്രിയ ഉപഭോക്താവേ, ഇന്ന് രാത്രി 9.30 മുതൽ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. നിങ്ങൾ മുൻ മാസത്തെ ബിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. ദയവായി ഉടൻ ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ 82603XXX42 എന്ന നമ്പരിൽ ബന്ധപ്പെടുക, നന്ദി.’ മെസേജ് വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയിലായതിനാൽ പലരും ഇതിൽ കെണിയിലാകുന്നു.
ഇങ്ങനെ മെസേജുകളും ലിങ്കുകളും വഴി പണം തട്ടിപ്പ് നടത്തുന്ന ഫിഷിങ് ലിങ്കുകൾ വഴിയുള്ള തട്ടിപ്പുകൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. അടിയന്തരമായി പണം അടയ്ക്കണമെന്ന മുന്നറിയിപ്പ് കൂടിയുള്ളതിനാൽ മറ്റൊന്നും പരിശോധിക്കാതെ ഉപയോക്താക്കൾ പണം അടയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുന്ന മെസേജുകളുടെ സ്രോതസ്സ് തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരിക്കും. മെസേജുകളോട് പ്രതികരിക്കുമ്പോഴോ, പണമടയ്ക്കുമ്പോഴോ ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈയിലെത്തും.
വൈദ്യുതി ബിൽ അടയ്ക്കാൻ ബന്ധപ്പെടാൻ നിർദേശിക്കുന്ന നമ്പരിലേക്ക് വിളിക്കുമ്പോഴോ, മെസേജ് അയക്കുമ്പോഴോ പണം അടയ്ക്കാൻ ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുന്നു. ഉപയോക്താവ് ആപ്പ് ഡൗൺലോഡ് ചെയ്തയുടനെ, സ്കാം നടത്തുന്നവർ ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് നേടുകയും പണം ട്രാൻസ്ഫർ ചെയ്ത് കൈക്കലാക്കുകയും ചെയ്യുന്നു.
ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് എന്ന രീതിയിൽ അയക്കുന്ന ഇത്തരം മെസേജുകളോട് പ്രതികരിക്കാതിരിക്കുക. ഇങ്ങനെ ഏതെങ്കിലും ടെക്സ്റ്റ് മെസേജോ, ഇമെയിലോ ലഭിക്കുകയാണെങ്കിൽ അവയോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. മാത്രമല്ല, അവർ നിർദേശിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അതിന് പകരം, നിങ്ങൾ സ്ഥിരമായി അടയ്ക്കുന്ന ബില്ലിൽ നിന്നും കോണ്ടാക്റ്റ് വിവരങ്ങൾ ശേഖരിച്ച്, വൈദ്യതി ഡിപ്പാർട്ട്മെന്റുമായി ഇതിനെ കുറിച്ച് ചോദിക്കാം.
Also Read: OnePlus 5G phones: ആവേശത്തിന് Amazon ഓഫർ! 5 OnePlus സ്മാർട്ഫോണുകൾ വാങ്ങാൻ കൂപ്പണും ബാങ്ക് ഓഫറുകളും
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. ആവശ്യപ്പെടാതെ നിങ്ങളെ ബന്ധപ്പെടുന്ന ആരുമായും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും പങ്കിടരുത്. ഇതിൽ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ ഉൾപ്പെടുന്നു.
സംശയാസ്പദമായ തട്ടിപ്പുകൾ നിങ്ങളുടെ വൈദ്യുതി ദാതാവിനെയും അധികാരികളെയും അറിയിക്കുക. നിങ്ങൾ ഒരു കുംഭകോണത്തിന് ഇരയായതായി നിങ്ങൾ കരുതുന്നുവെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ വൈദ്യുതി ദാതാവിനെയും പോലീസിനെയും ബന്ധപ്പെടുക.