Vi തങ്ങളുടെ 5G ഉടൻ അവതരിപ്പിക്കുമെന്ന് സൂചന
എന്നാൽ എന്നായിരിക്കുമെന്നതിൽ വ്യക്തത നൽകിയിട്ടില്ല
എയർടെലും ജിയോയും തങ്ങളുടെ 5G സേവനം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിച്ചുകഴിഞ്ഞു. എന്നായിരിക്കും വോഡഫോൺ- ഐഡിയ തങ്ങളുടെ 5G കൊണ്ടുവരിക എന്നാണ് ടെലികോം മേഖല ആകാംക്ഷയോടെ നോക്കുന്നത്.
എന്നാൽ വിഐ ഉടൻ തന്നെ തങ്ങളുടെ 5G network അവതരിപ്പിക്കുമെന്നാണ് CNBC-TV18 റിപ്പോർട്ട് ചെയ്യുന്നത്. എഐഎംഎ അവാർഡ് ദാന ചടങ്ങിൽ ബിർളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. Vodafone-idea 5G രാജ്യത്ത് കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലും അറിയിച്ചിരുന്നതാണ്. എന്നാൽ എപ്പോഴായിരിക്കുമെന്നതിൽ ഒരു കൃത്യത പറഞ്ഞിരുന്നില്ല. Viക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ഉണ്ടാകുമെന്ന് അടുത്തിടെ അറിയിച്ചതോടെ അത് വളർച്ചയ്ക്ക് പ്രചോദനമാകും.
എന്നാൽ ടെലികോം മേഖലയിലെ നിക്ഷേപങ്ങളെ കുറിച്ചോ നിലവിലുള്ള കടങ്ങൾ തീർപ്പാക്കുന്നതിനെ കുറിച്ചോ വോഡഫോൺ-ഐഡിയ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മാത്രമല്ല, 5Gയിലൂടെയും സൂപ്പർ പാക്കുകളിലൂടെയും ജിയോയും എയർടെലും വരിക്കാരെ ആകർഷിക്കുമ്പോൾ, Viക്കുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജനുവരി വരെ വോഡഫോൺ ഐഡിയയ്ക്ക് 1.3 ദശലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാൽ, വരിക്കാർക്ക് കുറഞ്ഞ റീചാർജ് പ്ലാനുകളും മറ്റും നൽകുന്ന സ്വകാര്യ ടെലികോം ഓപ്പറേറ്റർ വിഐ മാത്രമാണെന്നും പറയാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile