KSRTC AI ഉൾപ്പെടെയുള്ള നൂതന ടെക്നോളജിയുമായി സർവ്വീസ് നടത്തുന്നു. യാത്രക്കാർക്ക് വൈ-ഫൈയും സൌകര്യങ്ങളും മാത്രമല്ല, സുരക്ഷിതത്വവും ഉറപ്പാക്കും. ഡ്രൈവർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അതിനും പിടിവീഴും.
AI അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും കെഎസ്ആർടിസി സേവനത്തിലുണ്ട്. പുതിയ സംവിധാനങ്ങളിൽ ജനപ്രീതി നേടുന്നത് ഡ്രൈവിങ് മോണിറ്ററിങ് സിസ്റ്റമാണ്. ഡ്രൈവർ വണ്ടി ഓട്ടത്തിനിടെ ഫോൺ ഉപയോഗിച്ചാൽ യാത്രക്കാർക്ക് അറിയാനാകും. അതുപോലെ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാലും അതും യാത്രക്കാർക്ക് അറിയാനാകും.
മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത പല സംവിധാനങ്ങളും ആനവണ്ടിയിലുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം. എഐ ക്യാമറ അസിസ്റ്റന്റ് ഫീച്ചറുകളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ നോക്കുന്നതും ഉറങ്ങിപ്പോകുന്നതും പല തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. അതുപോലെ റാഷ് ഡ്രൈവിങ്ങും ഓവർ സ്പീഡും മനസിലാക്കാനും എഐ ക്യാമറ സംവിധാനത്തിന് സാധിക്കും. ഇങ്ങനെ എന്തെങ്കിലും നടക്കുമ്പോൾ നൂതന സംവിധാനങ്ങൾ അലർട്ട് തരും. ബീപ് സൌണ്ടിലൂടെയും ഫ്ലാഷ് ലൈറ്റിലൂടെയും ആയിരിക്കും അലർട്ട് തരുന്നത്.
ഡ്രൈവർമാർ ഉറങ്ങുമ്പോൾ കൺട്രോൾ റൂമിൽ അത് അലർട്ടുകളിലൂടെ അറിയാനാകും. ഇങ്ങനെ യാത്രക്കാരുടെ സുരക്ഷിതത്വം വർധിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
KSRTC സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളിലാണ് ഈ സൗകര്യങ്ങളുള്ളത്. ഇവ പുതിയതായി സംസ്ഥാനത്ത് സർവ്വീസുകൾ ആരംഭിച്ച ബസ്സുകളാണ്. കുറഞ്ഞ ചെലവിൽ അത്യാധുനിക സംവിധാനത്തോടെ യാത്ര ചെയ്യാൻ ഇനി സാധിക്കും.
സൂപ്പർ ഫാസ്റ്റുകൾക്കും സൂപ്പർ എക്സ്പ്രെസ്സുകൾക്കും ഇടയിലായിരിക്കും നിരക്ക് വരുന്നത്. അതിനാൽ എക്സ്പ്രെസ് ബസ്സുകളിലെ പോലെ കൂടിയ നിരക്കാകുമെന്ന ആശങ്ക വേണ്ട. തിരുവനന്തപുരം മുതൽ പാലക്കാട് വരെയാണ് പ്രീമിയം ബസ്സുകളുടെ സർവ്വീസുണ്ടാകുക. നിലവിൽ 10 ബസ്സുകളാണ് നിരത്തിലിറക്കിയിട്ടുളളത്. KSRTC Swift AC ബസ്സുകൾ വിജയകരമായാൽ കൂടുതൽ ബസ്സുകൾ വരും.
ഫ്രീ ഇൻറർനെറ്റ് നൽകുന്ന വൈഫൈ സൗകര്യങ്ങളും ബസുകളിലുണ്ട്. 1ജിബിയ്ക്ക് ശേഷം ചെറിയ നിരക്കിൽ വീണ്ടും റീചാർജ് ചെയ്യാം. വൈഫൈ കണക്ഷന് പുറമെ മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുമുണ്ട്. ഓരോ സീറ്റുകൾക്കും മൊബൈൽ ചാർജിങ്, ഫോൺ ഹോൾഡർ പോലുള്ളവയും നൽകിയിരിക്കുന്നു.
Read More: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി 1GB Free! TATA നിർമിച്ച ആനവണ്ടി ശരിക്കും ജോറായി…