കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു, വീണ്ടെടുത്തു

Updated on 18-Jan-2023
HIGHLIGHTS

കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

ചൊവ്വാഴ്ച രാവിലെ മുതല്‍ ചാനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

വൈകിട്ട് മൂന്ന് മണിയോടെ പ്രശ്‌നം പരിഹരിച്ച് ചാനല്‍ പൂര്‍വസ്ഥിതിയിലാക്കി

കേരള പോലീസി(Kerala Police)ലെ സാമൂഹിക മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന യൂട്യൂബ്‌ (Youtube) ചാനല്‍ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ ചാനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പോലീസി(Police)ന്റെ ഔദ്യോഗിക വീഡിയോ ഉള്‍പ്പെടെയുള്ളവ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ചാനലാണ് ഹാക്കുചെയ്തത്. മണിക്കൂറുകള്‍ക്കുശേഷം സൈബര്‍ഡോമാണ് ചാനല്‍ തിരിച്ചുപിടിച്ചത്. ഗൂഗിളിന്റെ സഹായവും തേടിയിരുന്നു. കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു.

ഡാവിഞ്ചി റിസോള്‍വ് 18 എന്ന എഡിറ്റിങ് സോഫ്റ്റ് വെയറിന്റെ അനധികൃത പതിപ്പ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഹാക്കര്‍മാര്‍ കേരള പോലീസി(Kerala Police)ന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുെവച്ചത്. ഇക്കാര്യം കമന്റ് ബോക്‌സിലും വിശദീകരിച്ചിരുന്നു. സോഫ്റ്റ് വെയറിന്റെ അനധികൃത പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും പാസ്‌വേഡും കമന്റായി നല്‍കി. 2.71 ലക്ഷം വരിക്കാരാണ് പോലീസിന്റെ യുട്യൂബ് (You tube) ചാനലിനുള്ളത്. ഹാക്കിങ്ങിന് പിന്നിലാരാണെന്ന് വ്യക്തമല്ല. 

മൂന്ന്  ബോധവത്ക്കരണ വീഡിയോകള്‍ നീക്കം ചെയ്യുകയും പകരം മൂന്ന് പോസ്റ്റ് ചെയ്യുകയും ചെയ്തു. സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രക്രിയയുടെ വീഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ഹാക്കിംഗ് തിരിച്ചറിഞ്ഞതോടെ ചാനലിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനായി സൈബര്‍ പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് ശ്രമം തുടങ്ങി. വൈകിട്ട് മൂന്ന് മണിയോടെ പ്രശ്‌നം പരിഹരിച്ച് ചാനല്‍ പൂര്‍വസ്ഥിതിയിലാക്കി. യൂട്യൂബി(YouTube)ലെ വീഡിയോകളൊന്നും നഷ്ടപ്പെമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ കേരള പോലീസി (Kerala Police)ന്റെ ട്വിറ്റര്‍ (Twitter) അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്ക് ചെയ്ത് അക്കൗണ്ടിന്റെ പേര് ഓക്ക് പാരഡൈസ് എന്നാക്കി. അന്നും സമാനമായി അധികം താമസമില്ലാതെ പോലീസ് അക്കൗണ്ട് വീണ്ടെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കേരള പോലീസി (Kerala Police)ന് ഫേസ്ബുക്കി(Facebook)ല്‍ മാത്രം 18 ലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 12 ലക്ഷവും ഫോളോവേഴ്സ് ഉണ്ട്. ലോക്‌ഡോൺ   സമയത്തും മറ്റും കേരള പോലീസ് (Kerala Police) സോഷ്യൽ മീഡിയയുടെ പങ്കുവെച്ച പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു. 

Connect On :