ഇന്ന് Cyber Fraud കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മുന്നറിയിപ്പുമായി Kerala Police രംഗത്തെത്തി. നിരവധി ആളുകളുടെ വ്യക്തിവിവരങ്ങൾ ചൂഷണത്തിന് വിധേയമാകുന്നു. ഈ ഡാറ്റയിലൂടെ ഹാക്കർമാർ ബാങ്ക് വിവരങ്ങളിലേക്കും കൈകടത്തുന്നു. ഇങ്ങനെ നിങ്ങളുടെ അക്കൌണ്ടിലെ പണം മുഴുവനും കാലിയാകും.
ഓൺലൈൻ സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് Kerala Police. കേരള പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഓൺലൈനിൽ ഒരു കാരണവശാലും ഷെയർ ചെയ്യാൻ പാടില്ലാത്ത വിവരങ്ങളാണ് കേരള പൊലീസ് വിവരിക്കുന്നത്.
‘നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അത്രയും വിലപ്പെട്ടതാണ്. ഓൺലൈനിൽ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ സൈബർ തട്ടിപ്പിന് ഇരയാക്കിയേക്കാം. അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക,’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിവരങ്ങൾ പിന്നീട് നിങ്ങളെ കെണിയിലാക്കും. ഇങ്ങനെ പങ്കുവയ്ക്കരുതാത്ത വിവരങ്ങൾ ഏതെല്ലാമെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു. ഇവയിൽ നിങ്ങളുടെ ഫോൺ നമ്പറും, ഇ മെയിൽ വിലാസവും ഉൾപ്പെടുന്നു.
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ വളരെ വിലപ്പെട്ടതാണെന്ന് പൊലീസ് അറിയിക്കുന്നു. ഇവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചാൽ പണിയാകും. ഇതിലൂടെ നിങ്ങൾ സൈബർ തട്ടിപ്പിന് ഇരയാകും. അതിനാൽ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും പോസ്റ്റിൽ കേരള പൊലീസ് കുറിയ്ക്കുന്നു. ഏതെല്ലാമാണ് പൊലീസ് പറഞ്ഞ സെൻസിറ്റീവായ വിവരങ്ങൾ എന്ന് ചുവടെ കൊടുക്കുന്നു.
ഒരു വ്യക്തി അയാളുടെ ടെലിഫോൺ നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്. ഇന്ന് പലരും ഫേസ്ബുക്കിലും മറ്റും Mobile Number ഷെയർ ചെയ്യുന്നുണ്ട്. പെൺകുട്ടികൾ ഫോൺ നമ്പർ പങ്കുവച്ചാലാണ് പ്രശ്നമെന്ന തെറ്റായ ധാരണയുമുണ്ട്.
എന്നാൽ അങ്ങനെയല്ല, ആര് ഫോൺ നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാലും അവ ദുരുപയോഗപ്പെടും. പ്രത്യേകിച്ച് അവ ബാങ്ക് അക്കൌണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങളുടെ മേൽവിലാസവും മറ്റും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ആഡ് ചെയ്യരുത്. ഇന്ന് സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായി ഇങ്ങനെയും നടക്കുന്നുണ്ട്.
നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും ജോലി സംബന്ധമായ കാര്യങ്ങളും ഇമെയിലിലുണ്ട്. കൂടാതെ ബാങ്ക് അക്കൌണ്ടുമായും, യുപിഐയുമായും ഇവ ബന്ധിപ്പിച്ചിട്ടുണ്ടാകും. അതിനാൽ അനാവശ്യമായി ഓൺലൈനിൽ ഇമെയിൽ വിവരങ്ങൾ പരസ്യപ്പെടുത്തരുത്.
വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, ഫേസ് എന്നിവയെല്ലാം ബയോമെട്രിക് തിരിച്ചറിയലിനായി ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ ആധാറിലും കണക്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ യാതൊരു കാരണവശാലും ബയോ-മെട്രിക് ഡാറ്റ ഓൺലൈനിൽ ഷെയർ ചെയ്യരുത്.
നിങ്ങളുടെ ഏറ്റവും സെൻസിറ്റിവ് വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആധാർ കാർഡ്. ആധാർ കാർഡ് നമ്പരും മറ്റും ഓൺലൈൻ വഴി ഷെയർ ചെയ്യാതിരിക്കുക.
ഓൺലൈനിലോ ഏതെങ്കിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലോ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഷെയർ ചെയ്യരുത്. മെസേജിങ് ആപ്പുകൾ വഴി ഇവ ടെക്സ്റ്റ് ചെയ്യുന്നതും അപകടമാകും.
ആരോഗ്യ സംബന്ധമായ ഡാറ്റയും ക്ലിനിക്ക് റിപ്പോർട്ടുകളും ഓൺലൈനിൽ ഷെയർ ചെയ്യേണ്ട ആവശ്യമില്ല. മെഡിക്കൽ റെക്കോഡുകളിലൂടെ ഒരു ഹാക്കർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്സസ് നേടാനാകും.
READ MORE: പിഴവിന് ഫുൾ Refund! OnePlus 12R ഓഫർ പരിമിതകാലത്തേക്ക് മാത്രം…
ഇന്ന് തിരിച്ചറിയൽ രേഖയായും ഡ്രൈവിഡ് ലൈസൻസ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇത് ഓൺലൈൻ വഴി പങ്കുവയ്ക്കരുത്.
ഓൺലൈൻ വഴി പാസ്പോർട്ടിലെ വിവരങ്ങളും സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
മിക്കവരും അവരുടെ യാത്രകളും ആക്ടിവിറ്റികളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വളരെ അപകടമാണ്. നിങ്ങളെ ട്രാക്ക് ചെയ്യുന്നതിന് ഇത് വളരെ എളുപ്പമുള്ള വഴിയാണ്.