കേരള പോലീസിനെ സംബദ്ധിച്ചടത്തോളോം ഇത് ഒരു അഭിമാനപരമായ നേട്ടം തന്നെയാണ് .ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ മാത്രമല്ല മറ്റു ടെക്നോളജിയിലും കേരള പൊലീസിന് അഭിമാനിക്കാം .അതിന്നായി പുതിയൊരു യന്ത്രമനുഷ്യൻ ഇപ്പോൾ കേരള പോലീസിന്റെ ആസ്ഥാനത്തു എത്തിയിരിക്കുന്നു .ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന സാങ്കേതിക സവിശേഷതയാണ് ഇതിനു പിന്നിൽ .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കേരള പോലീസിന്റെ ഈ റോബോട്ടിന്റെ പേര് കെപി എന്നാണ് .എസ് ഐയുടെ റാങ്ക് ആണ് ഈ കെപി റോബോട്ടിനു നൽകിയിരിക്കുന്നത് .സന്ദർശകരെ വരവേൽക്കുവാൻ തിരുവനന്തപുരം പോലീസിന്റെ അസ്ഥാനത്താണ് ഇപ്പോൾ കെപി റോബോട്ടിനു ഡ്യൂട്ടി നൽകിയിരിക്കുന്നത് .
ഇന്ത്യയിൽ ആദ്യമായി ആണ് ഇത്തരത്തിലുള്ള പോലീസ് റോബോട്ടുകൾ ഉള്ളത് .അതിൽ നമ്മളുടെ കേരളത്തിന് അഭിമാനിക്കാം എന്നതും ഏറെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് .ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കെപി റോബോട്ടിന്റെ ഉത്‌ഘാടനം നിർവഹിച്ചത് .കെപി റോബോട്ടിൽ നിന്നും പരാതിക്കാർക്ക് ആവിശ്യമായ വിവരങ്ങളും മറ്റു സേവനങ്ങളും ലഭിക്കുന്നതാണ് .
കെപി റോബോട്ടിന്റെ സ്‌ക്രീനിന്റെ സഹായത്തോടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ലഭിക്കുന്നതാണ് .അതുപോലെ തന്നെ സന്ദർശകർക്ക് തിരിച്ചറിയൽ കാർഡും കൂടാതെ മറ്റു ഉദ്യോഗസ്ഥരെ കാണുന്നതിനുള്ള സമയവും കെപി റോബോട്ടിൽ നിന്നും ലഭിക്കുന്നതാണ് .വനിത SI യുടെ മാതൃകയിലാണ് കെപി റോബോട്ടിന്റെ നിർമ്മിച്ചിരിക്കുന്നത് .എന്നാൽ ഇപ്പോൾ സന്ദർശകരെ നിയന്ദ്രിക്കുക എന്ന ജോലി മാത്രമാണ് നൽകിയിരിക്കുന്നത് .