Thiruvonam Bumper Result Live: അടിച്ചു മോനേ… TG 434222 ടിക്കറ്റിന് 25 കോടി, വയനാട്ടിൽ! നറുക്കെടുപ്പ് ഫലം ഇതാ…

Updated on 09-Oct-2024
HIGHLIGHTS

25 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം

ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും

500 രൂപയായിരുന്നു ഇത്തവണത്തെ Thiruvonam Bumper-ന്റെ വില

Thiruvonam Bumper Result Live: ഈ വർഷത്തെ കോടീശ്വരനെ നറുക്കെടുത്തു. 72 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഫലം ഉച്ചയ്ക്ക് 2:10-ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം വിറ്റഴിച്ചത് വയനാട് ജില്ലയിലെ ഏജൻസിയാണ്. W402 എന്ന ഏജൻസിയാണ് കോടീശ്വരനായുള്ള ടിക്കറ്റ് വിൽപ്പന നടത്തിയത്.

Thiruvonam Bumper Result

25 കോടി രൂപയാണ് Kerala Lottery ഓണം ബമ്പറിന്റെ ആദ്യ സമ്മാനം. രണ്ടാം സമ്മാനത്തിലും കോടീശ്വരന്മാരാണുള്ളത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. തിരുവോണം ബമ്പറിൽ 5 ലക്ഷം രൂപ വരെ പ്രോത്സാഹന സമ്മാനം ലഭിക്കും.

വിൽക്കാത്ത ടിക്കറ്റുകളും നറുക്കെടുപ്പിൽ ഉൾപ്പെടുന്നു. അതിനാൽ കോടീശ്വരനായുള്ള ആദ്യ സമ്മാനം വിൽക്കാത്ത ടിക്കറ്റിനാണെങ്കിൽ വീണ്ടും ബസർ അമർത്തും. ഇങ്ങനെയാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുക.

തിരുവോണം ബമ്പർ ഫലം Live ആയി അറിയാം

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. keralalottery.info എന്ന സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് കാണാം. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചു.

നറുക്കെടുപ്പിന് മുമ്പ് Pooja Bumper (പൂജ ബമ്പർ) പ്രകാശനം ചെയ്തു. 12 കോടി രൂപയാണ് ആദ്യ സമ്മനാം. 5 പേർക്ക് ഒരു കോടി വീതം പൂജാ ബമ്പറിൽ രണ്ടാം സമ്മാനം ലഭിക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :